കൊവിഡ് നിയന്ത്രണങ്ങളുടെ അവലോകനം അടുത്തയാഴ്ച; മുഖ്യമന്ത്രി ബസവരാജ്‌ ബൊമ്മൈ.

ബെംഗളൂരു: വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം നിലവിലുള്ള കോവിഡ് നിയന്ത്രണങ്ങൾ സർക്കാർ അവലോകനം ചെയ്യുമെന്നും സ്‌കൂളുകൾ വീണ്ടും തുറക്കുന്നത് പരിഗണിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.

കാബിനറ്റ് യോഗത്തിന് പട്ടികപ്പെടുത്തിയ അജണ്ട ഒഴികെയുള്ള വിവിധ വിഷയങ്ങൾ താനും മന്ത്രിമാരും ചർച്ച ചെയ്തതായി മന്ത്രിസഭാ യോഗത്തിന് ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. കൂടാതെ കോവിഡ് കേസുകളുടെ സ്ഥിതിഗതികൾ, കോവിഡ് മാനേജ്മെന്റ്, മറ്റ് പ്രശ്നങ്ങൾ എന്നിവ ഞങ്ങൾ ചർച്ച ചെയ്‌തെന്നും മന്ത്രിമാർ വിവിധ വശങ്ങളിൽ നിർദ്ദേശങ്ങൾ നൽകിയെന്നും അദ്ദേഹം പറഞ്ഞു.

  നഗരങ്ങളിലെ സമ്മർദ്ദവും ജീവിതശൈലിയും വില്ലനായി; ബെംഗളൂരുവിൽ യുവാക്കൾക്കിടയിൽ 'ബാക്ക് ആക്നെ' വ്യാപക്കുന്നതായി പഠനങ്ങൾ

വിവിധ അസോസിയേഷനുകളും സ്‌കൂളുകളും കോളേജുകളും സമർപ്പിച്ച മെമ്മോറാണ്ടകളും വിദഗ്ധ സമിതിക്ക് മുമ്പാകെ വയ്ക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായും ബൊമ്മൈ പറഞ്ഞു. കമ്മിറ്റിയുടെ ശുപാർശകൾ അനുസരിച്ചാകും ഞങ്ങൾ തീരുമാനമെടുക്കുകയെന്നും അടുത്ത മൂന്നോ നാലോ ദിവസത്തിനുള്ളിൽ അവരുടെ റിപ്പോർട്ട് ലഭിക്കുമെന്ന പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ സ്കൂൾ കോമ്പൗണ്ടിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് വിദ്യാർത്ഥിയുടെ അമ്മ!
[masterslider id="10"]

Related posts