കേരളത്തിൽ നിന്നെത്തുന്നവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ; പുതിയ സർക്കുലർ നിർദേശങ്ങൾ വായിക്കാം

ബെംഗളൂരു :  ധാർവാഡ്, മൈസൂരു,ബെംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ കോവിഡ് കേസുകൾ വർധിച്ചത് മൂലം കേരളത്തിൽ നിന്നുമെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന സംസ്ഥാനം നിർബന്ധമാക്കി.

1.കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേരുന്നവർ എൻട്രി പോയിന്റിൽ 72 മണിക്കുറിൽ ഉള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം വാക്‌സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കുന്നതല്ല

2. കഴിഞ്ഞ 15 ദിവസങ്ങളിൽ (അതായത് 2021 നവംബർ 12 മുതൽ നവംബർ 27 വരെ) കേരളത്തിൽ നിന്ന് മെഡിക്കൽ, പാരാമെഡിക്കൽ കോളേജുകളിലേക്കും കർണാടകയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിയ വിദ്യാർത്ഥികൾ നിർബന്ധിത ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകും.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

3. ഇനി മുതൽ, സംസ്ഥാനത്തെ മെഡിക്കൽ, പാരാമെഡിക്കൽ കോളേജുകളിലേക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കേരളത്തിൽ നിന്ന് എത്തുന്ന വിദ്യാർത്ഥികൾ, അവർ എത്തിയതിന് ശേഷമുള്ള ഏഴാം ദിവസം നിർബന്ധിത ആർടിപിസിആർ പരിശോധനയ്ക്ക് വിധേയരാകും.

4.ഇതിൽ പോസിറ്റീവ് ആയവരെ പ്രോട്ടോക്കോൾ അനുസരിച്ച് ചികിത്സിക്കണം. എന്നാൽ നെഗറ്റീവായ എല്ലാവരേയും ക്വാറന്റൈൻ ചെയ്യുകയും 7 ദിവസത്തിനു ശേഷം ആർടിപിസിആർ ആവർത്തിക്കുകയും ചെയ്യും.

  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്

 

 

 

 

 

 

 

 

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കത്തിമുനയിൽ നിർത്തി കാൽനടയാത്രക്കാരനെ കവർച്ച ചെയ്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ
[masterslider id="10"]

Related posts