ഈ തവള ഇനി കർണാടകക്ക് സ്വന്തം.

ബെംഗളൂരു: കർണാടകയിൽ ഉടൻ ഒരു സംസ്ഥാന തവള ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നടപടികൾ എല്ലാം ശരിയായാൽ, ഇന്ത്യയിൽ സ്വന്തമായി ഒരു തവളയുണ്ടാകുന്ന ആദ്യ സംസ്ഥാനമാകും കർണാടക. മലബാർ ട്രീ ടോഡ് (Malabar Tree toad) എന്നറിയപ്പെടുന്ന തവളയെ സംസ്ഥാന തവളയായി പ്രഖ്യാപിക്കണമെന്ന് വിദഗ്ധർനിർദ്ദേശിച്ചു. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്നതും ഐ യു സി എൻ ലിസ്റ്റ് പ്രകാരം വംശനാശഭീഷണി നേരിടുന്നജീവി എന്ന നിലയുമാണ് ഈ നിർദ്ദേശം വിദഗ്ധർ മുന്നോട്ട് വെച്ചിരിക്കുന്നത്.

Read More

കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-11-2021).

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ 315 റിപ്പോർട്ട് ചെയ്തു. 236 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.36% കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : Covid 19 ഇന്ന് ഡിസ്ചാര്‍ജ് : 236 ആകെ ഡിസ്ചാര്‍ജ് : 2950542 ഇന്നത്തെ കേസുകള്‍ : 315 ആകെ ആക്റ്റീവ് കേസുകള്‍ : 6831 ഇന്ന് കോവിഡ് മരണം : 2 ആകെ കോവിഡ് മരണം : 38198 ആകെ പോസിറ്റീവ് കേസുകള്‍ : 2995600…

Read More

കേരളത്തിലെ ഇന്നത്തെ കോവിഡ് കണക്കുകൾ ഇവിടെ വായിക്കാം (28-11-2021).

കേരളത്തില്‍ ഇന്ന് 4350 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 823, തിരുവനന്തപുരം 670, കോഴിക്കോട് 554, തൃശൂര്‍ 434, കോട്ടയം 319, മലപ്പുറം 253, കണ്ണൂര്‍ 225, കൊല്ലം 200, വയനാട് 167, പാലക്കാട് 166, പത്തനംതിട്ട 165, ഇടുക്കി 164, ആലപ്പുഴ 131, കാസര്‍ഗോഡ് 79 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,112 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ…

Read More

കൊവിഡ് ക്ലസ്റ്ററുകൾ: സാംസ്കാരിക പരിപാടികൾ മാറ്റിവയ്ക്കാൻ കോളേജുകൾക്ക് സർക്കാർ നിർദ്ദേശം

ബെംഗളൂരു: ധാർവാഡ്, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയകോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തിയ സാഹചര്യത്തിൽ, കോളേജുകളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നസാംസ്കാരിക, അക്കാദമിക, സാമൂഹിക പരിപാടികൾ രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർകോളേജുകൾക്ക് നിർദ്ദേശം നൽകി. കഴിഞ്ഞയാഴ്ച നടന്ന ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത ശേഷം ധാർവാഡിലെ എസ്ഡിഎം മെഡിക്കൽ കോളേജിലെ 300-ലധികം പേർക്ക് കോവിഡ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രസ്തുത നിർദ്ദേശം നൽകിയിരിക്കുന്നത്. “വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോൺഫറൻസുകൾ, സെമിനാറുകൾ, അക്കാദമിക് ഇവന്റുകൾ തുടങ്ങിയവസാധ്യമാകുന്നിടത്തെല്ലാം മാറ്റിവെക്കാം. പകരമായി, ഇത് ഹൈബ്രിഡ് മോഡിൽ, അതായത് കുറഞ്ഞ ഓഫ്‌ലൈൻഅറ്റൻഡൻസോടെ…

Read More

ഒമൈക്രോണല്ല, നഗരത്തിലെത്തിയ 2 ദക്ഷിണാഫ്രിക്കക്കാർക്ക് ഡെൽറ്റ വേരിയന്റ്

ബെംഗളൂരു: കോവിഡ് വൈറസ്‌ പോസിറ്റീവ് സ്ഥിരീകരിച്ച  രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരെയും വൈറസിന്റെഡെൽറ്റ വകഭേദമാണ്  ബാധിച്ചത്‌ എന്ന് റിപ്പോർട്ടുകൾ. രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്കും ഡെൽറ്റവേരിയന്റാണ് ബാധിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത  ബെംഗളൂരു റൂറൽ ജില്ലാ ഉദ്യോഗസ്ഥൻഅറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ ആശങ്കക്ക്‌  കാരണമായി  മാറിയകോവിഡിന്റെ പുതിയ വേരിയന്റായ ഒമൈക്രോൺ അല്ല ഇവർക്ക് ബാധിച്ചിരിക്കുന്നത് എന്നും അദ്ദേഹംഅറിയിച്ചു. നവംബർ 11 നാണ് രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read More

കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വന്ന കേരള ആർടിസി ബസ് മുത്തങ്ങയിൽ വെച്ച് തിരിച്ചയച്ചു

ബെംഗളൂരു : തൃശ്ശൂരിൽ നിന്നും കോഴിക്കോട് താമരശ്ശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് വന്ന കേരള ആർടിസി ബസ് മുത്തങ്ങയിൽ വെച്ച് തിരിച്ചയച്ചു. യാത്രക്കാരിൽ മിക്കവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് ബസ് തിരിച്ചയച്ചത്. ധാർവാഡ്, മൈസൂരു,ബെംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ കോവിഡ് കേസുകൾ വർധിച്ചത് മൂലം കേരളത്തിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് കർണാടക കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ മുത്തങ്ങ ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കും എന്നും അധികൃതർ അറിയിച്ചു.

Read More

കേരളത്തിൽ നിന്നെത്തുന്നവർക്ക് കൂടുതൽ നിയന്ത്രണങ്ങൾ ; പുതിയ സർക്കുലർ നിർദേശങ്ങൾ വായിക്കാം

ബെംഗളൂരു :  ധാർവാഡ്, മൈസൂരു,ബെംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ കോവിഡ് കേസുകൾ വർധിച്ചത് മൂലം കേരളത്തിൽ നിന്നുമെത്തുന്ന എല്ലാ യാത്രക്കാർക്കും കോവിഡ് പരിശോധന സംസ്ഥാനം നിർബന്ധമാക്കി. 1.കേരളം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്ന് എത്തിച്ചേരുന്നവർ എൻട്രി പോയിന്റിൽ 72 മണിക്കുറിൽ ഉള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കണം വാക്‌സിനേഷൻ സ്റ്റാറ്റസ് പരിഗണിക്കുന്നതല്ല 2. കഴിഞ്ഞ 15 ദിവസങ്ങളിൽ (അതായത് 2021 നവംബർ 12 മുതൽ നവംബർ 27 വരെ) കേരളത്തിൽ നിന്ന് മെഡിക്കൽ, പാരാമെഡിക്കൽ കോളേജുകളിലേക്കും കർണാടകയിലെ മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും എത്തിയ വിദ്യാർത്ഥികൾ നിർബന്ധിത…

Read More

ആനേക്കൽ നഴ്സിംഗ് കോളേജിൽ അഞ്ച് വിദ്യാർത്ഥികൾക്ക് കൂടി കോവിഡ്

ബെംഗളൂരു : ആനേക്കലിനടുത്തുള്ള നഴ്സിംഗ് കോളേജിൽ 12 വിദ്യാർത്ഥികൾക്ക് നോവൽ കൊറോണ വൈറസ് അണുബാധ സ്ഥിരീകരിച്ച് ഒരു ദിവസത്തിന് ശേഷം , ശനിയാഴ്ച അഞ്ച് വിദ്യാർത്ഥികൾക്ക് കൂടി കോവിഡ് ബാധിച്ചു, സ്ഥാപനത്തിലെ മൊത്തം കേസുകളുടെ എണ്ണം ഇപ്പോൾ 17 ആയി. കൊവിഡ് ക്ലസ്റ്ററിന്റെ പെട്ടെന്നുള്ള ആവിർഭാവം കണക്കിലെടുത്ത് ബെംഗളൂരു അർബൻ ഡെപ്യൂട്ടി കമ്മീഷണർ ജെ മഞ്ജുനാഥ് ശനിയാഴ്ച കോളേജ് സന്ദർശിച്ച് ജില്ലയിലെ എല്ലാ ബോർഡിംഗ് സ്‌കൂളുകളിലും പരിശോധന വർദ്ധിപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.  

Read More

ബിബിഎംപി എൽഇഡി സ്ട്രീറ്റ്ലൈറ്റിംഗ് പദ്ധതി വൻ പരാജയം

ബെംഗളൂരു : തെരുവുവിളക്കുകൾ കൈകാര്യം ചെയ്യുന്ന ബിബിഎംപിയുടെ രീതി, നിലവിലുള്ള ലൈറ്റുകൾ എൽഇഡികളിലേക്ക് മാറ്റുന്നതിൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, അപകടങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും വളക്കൂറുള്ള സാഹചര്യം സൃഷ്ടിച്ചുകൊണ്ട് ബെംഗളൂരുവിന്റെ വിശാലമായ ഭാഗങ്ങൾ ഇരുട്ടിൽ കിടക്കുകയും ചെയ്തു. 2018-ലാണ് ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) എല്ലാ തെരുവ് വിളക്കുകളും ഊർജ്ജക്ഷമതയുള്ള എൽഇഡികളാക്കി മാറ്റാനുള്ള പദ്ധതിയുമായി വന്നത്. മൂന്ന് വർഷത്തിലേറെയായി, പദ്ധതി ഇതുവരെ നീങ്ങിയിട്ടില്ല, വെറും 2% വിളക്കുകൾ മാത്രം മാറ്റി.

Read More

എം.എൽ.സി തെരഞ്ഞെടുപ്പ് ; പ്രചാരണം ചൂടുപിടിക്കുന്നു

ബെംഗളൂരു: നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി അവസാനിച്ചതോടെ 25 ലെജിസ്ലേറ്റീവ് കൗൺസിൽ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചാരണം ഊർജിതമായി. എല്ലാ പാർട്ടികളുടേയും സ്ഥാനാർത്ഥികൾ ഗ്രാമീണ, നഗര തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങളായ വോട്ടർമാരെ വ്യക്തിപരമായും കൺവെൻഷനുകളിലൂടെയും എത്തിത്തുടങ്ങി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ വെള്ളിയാഴ്ച തുംകുരുവിൽ നിന്ന് പാർട്ടിയുടെ പ്രചാരണത്തിന് തുടക്കമിട്ടപ്പോൾ, അദ്ദേഹത്തിന്റെ ക്യാബിനറ്റ് സഹപ്രവർത്തകരും എംഎൽഎമാരും ഞായറാഴ്ച മുതൽ പ്രചാരണ പാതയിലെത്തി. 75 അംഗ സഭയിൽ കേവല ഭൂരിപക്ഷം നേടണമെങ്കിൽ 13 സീറ്റുകളെങ്കിലും വിജയിക്കണമെന്ന സമ്മർദത്തിലാണ് 20 സീറ്റുകളിൽ മത്സരിക്കുന്ന ബിജെപി. ഈ ലക്ഷ്യത്തിൽ…

Read More
Click Here to Follow Us