കേരളത്തിൽ നിന്ന് കർണാടകയിലേക്ക് വന്ന കേരള ആർടിസി ബസ് മുത്തങ്ങയിൽ വെച്ച് തിരിച്ചയച്ചു

ബെംഗളൂരു : തൃശ്ശൂരിൽ നിന്നും കോഴിക്കോട് താമരശ്ശേരി, കൽപ്പറ്റ, സുൽത്താൻ ബത്തേരി വഴി മൈസൂരുവിലേക്ക് വന്ന കേരള ആർടിസി ബസ് മുത്തങ്ങയിൽ വെച്ച് തിരിച്ചയച്ചു. യാത്രക്കാരിൽ മിക്കവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാലാണ് ബസ് തിരിച്ചയച്ചത്.

ധാർവാഡ്, മൈസൂരു,ബെംഗളൂരു എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളിൽ കോവിഡ് കേസുകൾ വർധിച്ചത് മൂലം കേരളത്തിൽ നിന്നുമെത്തുന്ന യാത്രക്കാർക്ക് കർണാടക കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ മുത്തങ്ങ ചെക്ക്പോസ്റ്റിൽ പരിശോധന കർശനമാക്കും എന്നും അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മാതൃത്വം കരിയറിന് തടസ്സമാകണോ? വിനേഷ് ഫോഗട്ടിന് അവസരം ഉറപ്പാക്കാൻ ഡൽഹി ഹൈക്കോടതിയുടെ കർശന നിർദേശം
  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts