ഉമർ ഖാലിദിനെക്കുറിച്ചുള്ള പുസ്തക ചർച്ചക്കെതിരെ ബിജെപി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

ബെംഗളൂരു: ഡൽഹി കലാപക്കേസിൽ യുഎപിഎ ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനെക്കുറിച്ചുള്ള പുസ്തക ചർച്ചക്കെതിരെ ബെംഗളൂരുവിൽ ബിജെപിയുടെ ശക്തമായ പ്രതിഷേധം. ഡോംലൂരിനടുത്തുള്ള ബാംഗ്ലൂർ ഇന്റർനാഷണൽ സെന്ററിൽ (BIC) സംഘടിപ്പിച്ച ‘ഉമർ ഖാലിദ് ആൻഡ് ഹിസ് വേൾഡ്’ എന്ന പുസ്തകവുമായി ബന്ധപ്പെട്ട പരിപാടിക്കെതിരെയാണ് ബിജെപി രംഗത്തുവന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ആരോപണവിധേയനായ വ്യക്തിയെക്കുറിച്ചുള്ള പരിപാടിക്ക് അനുമതി നൽകരുതെന്ന ബിജെപിയുടെ ആവശ്യം തള്ളിയതോടെ പ്രവർത്തകർ പ്രതിഷേധവുമായി വേദിക്ക് പുറത്ത് തടിച്ചുകൂടുകയായിരുന്നു.

  ബെംഗളൂരുവിലെ പാർക്കിൽ മുതിർന്ന സ്ത്രീയുടെ അപകടകരമായ വ്യായാമ കസർത്ത്; സുരക്ഷാ മാനദണ്ഡങ്ങൾ വേണമെന്ന് ആവശ്യം; വീഡിയോ കാണാം

പരിപാടി ആരംഭിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് തന്നെ സ്ഥലത്തെത്തിയ ബിജെപി പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചെങ്കിലും പോലീസ് ഇടപെട്ട് ഇവരെ കസ്റ്റഡിയിലെടുത്തു നീക്കി. സംഘർഷസാധ്യത കണക്കിലെടുത്ത് സ്ഥലത്ത് കനത്ത പോലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്. നടൻ പ്രകാശ് രാജ്, പ്രശസ്ത ചരിത്രകാരൻ രാമചന്ദ്ര ഗുഹ, ജാനകി നായർ തുടങ്ങിയ പ്രമുഖർ ചർച്ചയിൽ റിസോഴ്‌സ് പേഴ്‌സൺമാരായി പങ്കെടുത്തു.

കടുത്ത നിയന്ത്രണങ്ങളോടെയാണ് പരിപാടി സംഘടിപ്പിച്ചത്. മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരുന്നു വേദിയിലേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. തടസ്സങ്ങൾക്കിടയിലും നിശ്ചയിച്ച പ്രകാരം പരിപാടി നടന്നുവെങ്കിലും, സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് പ്രതിഷേധക്കാരെ പോലീസ് നീക്കം ചെയ്തത്. സിലിക്കൺ സിറ്റിയിലെ സാംസ്‌കാരിക കേന്ദ്രത്തിൽ നടന്ന ഈ പരിപാടിയും അതിനെതിരെയുള്ള പ്രതിഷേധവും നഗരത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ലാസ്സ് കട്ട് ചെയ്തും ഭക്ഷണം കഴിച്ചും സൗഹൃദം പുതുക്കുന്നു; ബെംഗളൂരുവിലെ വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട ബജറ്റ് ഫ്രണ്ട്‌ലി ഭക്ഷണകേന്ദ്രങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പതിവ് തെറ്റിക്കാതെ റിലീസിന് തൊട്ടുമുമ്പ് ക്ഷേത്രമുറ്റത്ത്; ധർമ്മസ്ഥലയിൽ ദർശനത്തിനെത്തി യാഷ്
[masterslider id="10"]

Related posts