ഇറാൻ-ഇസ്രായേൽ യുദ്ധം ബാധിക്കുന്നത് കർണാടകയിലെ സാധാരണക്കാരന്റെ വയറിനെ; വെറൈറ്റി മെനു കട്ട്; ഇനി ഇന്ദിര കാന്റീനിലെ മെനു ഇത്!!!

ബെംഗളൂരു: ആഗോളതലത്തിൽ നിലനിൽക്കുന്ന ഇസ്രായേൽ-ഇറാൻ സംഘർഷം കർണാടകയിലെ സാധാരണക്കാരുടെ അടുക്കളകളെയും ഹോട്ടൽ മേഖലയെയും സാരമായി ബാധിക്കുന്നു.

സംഘർഷം 12 ദിവസം പിന്നിടുമ്പോൾ ഉണ്ടായ എൽ.പി.ജി (LPG) പ്രതിസന്ധി സംസ്ഥാനത്തെ ഇന്ദിര കാന്റീനുകളുടെ പ്രവർത്തനത്തെ താളംതെറ്റിച്ചു.

സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ പലയിടത്തും മെനു വെട്ടിക്കുറയ്ക്കുകയും ചിലയിടങ്ങളിൽ കാന്റീനുകൾ ഭാഗികമായി അടച്ചുപൂട്ടുകയും ചെയ്തു.

സാധാരണക്കാരുടെയും വിദ്യാർത്ഥികളുടെയും ആശ്രയമായ ഇന്ദിര കാന്റീനുകളിൽ പാചകവാതക ക്ഷാമം മൂലം ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.

  വീട്ടിലെ പ്രസവം കുഞ്ഞും അമ്മയും മരണപ്പെട്ടു ;നേരത്തെ രണ്ടു കുട്ടികൾ മരണമടഞ്ഞിരുന്നു

ബുധനാഴ്ചത്ത മെനു പ്രകാരം ചോറ്, സാമ്പാർ, റൊട്ടി എന്നിവ നൽകേണ്ടതായിരുന്നുവെങ്കിലും പലയിടത്തും തൈര് ചോറ് മാത്രമാണ് വിളമ്പിയത്. കൈവശമുണ്ടായിരുന്ന സിലിണ്ടറുകൾ തീർന്നതായും പുതിയവ ലഭിച്ചില്ലെങ്കിൽ കാന്റീനുകൾ അടച്ചിടേണ്ടി വരുമെന്നും ജീവനക്കാർ ആശങ്കപ്പെടുന്നു.

അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യം
സിദ്ധരാമയ്യ സർക്കാരിന്റെ അഭിമാന പദ്ധതിയായ ഇന്ദിര കാന്റീനുകൾ അറ്റകുറ്റപ്പണികളുടെ അഭാവം മൂലവും സിലിണ്ടർ വിതരണത്തിലെ തടസ്സം മൂലവും ബുദ്ധിമുട്ടുന്നത് സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നുണ്ട്. കൂലിത്തൊഴിലാളികൾക്കും ദരിദ്രർക്കും കുറഞ്ഞ വിലയ്ക്ക് ഭക്ഷണം ഉറപ്പാക്കുന്ന ഈ പദ്ധതി സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും പാചകവാതക വിതരണം പുനഃസ്ഥാപിക്കണമെന്നും പൊതുജനങ്ങൾ ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  2BHK വീടിന് 70,000 രൂപ വാടക! പൊട്ടിപ്പൊളിഞ്ഞ റോഡും ടാങ്കർ വെള്ളവും; ബെംഗളൂരുവിൽ വീട് തിരഞ്ഞ് വിയർത്ത് ഐടി ജീവനക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യക്കുപ്പിയുമായി ബൈക്കിൽ 'ട്രിപ്പിൾ റൈഡിംഗ്'; ബെംഗളൂരുവിനെ ഞെട്ടിച്ച് യുവാക്കളുടെ അഭ്യാസപ്രകടനം; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us