ഡൽഹി: സ്ത്രീകൾക്ക് നിർബന്ധിത ആർത്തവാവധി നൽകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്ന നിരീക്ഷണവുമായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഇത്തരം നിയമങ്ങൾ സ്ത്രീകളെ തൊഴിൽ വിപണിയിൽ നിന്ന് പുറന്തള്ളാൻ കാരണമാകുമെന്നും തൊഴിലുടമകൾ സ്ത്രീകളെ ജോലിക്കെടുക്കാൻ മടിക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ ഇങ്ങനെ ആർത്തവാവധി നിയമപരമായി നിർബന്ധമാക്കിയാൽ തൊഴിലുടമകളുടെ മാനസികാവസ്ഥ മാറും. സ്ത്രീകളെ ജോലിക്കെടുക്കുന്നത് അധികബാധ്യതയായി അവർ കണ്ടേക്കാം. ഇത് സ്ത്രീകളുടെ കരിയർ തന്നെ അവസാനിപ്പിക്കാൻ കാരണമായേക്കാം. ഇത്തരമൊരു നിയമം സ്ത്രീകൾ പുരുഷന്മാരേക്കാൾ പിന്നിലാണെന്ന തെറ്റായ സന്ദേശം സമൂഹത്തിന് നൽകും. ആർത്തവം മോശമായ ഒന്നാണെന്ന…
Read MoreDay: 13 March 2026
കാറും ബൈക്കും വീട്ടിലിരിക്കട്ടെ; നഗരത്തിൽ വരുന്നത് ‘കൺജഷൻ ടാക്സ്’; നിങ്ങളുടെ പോക്കറ്റ് ചോരാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
ബെംഗളൂരു: ഐടി നഗരത്തിലെ വിട്ടുമാറാത്ത ട്രാഫിക് കുരുക്കിന് പരിഹാരം കാണാൻ വിപ്ലവകരമായ നീക്കവുമായി കർണാടക സർക്കാർ. ലണ്ടനിലും സിംഗപ്പൂരിലും നടപ്പാക്കി വിജയിച്ച ‘കൺജഷൻ ടാക്സ്’) ബെംഗളൂരുവിലും ഏർപ്പെടുത്താനാണ് തീരുമാനം. തിരക്കേറിയ സമയങ്ങളിൽ സ്വന്തം വാഹനവുമായി നിരത്തിലിറങ്ങുന്നവർ ഇനി പ്രത്യേക നികുതി നൽകേണ്ടി വരും. എന്താണ് കൺജഷൻ ടാക്സ്? തിരക്കേറിയ റോഡുകളിൽ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ഏർപ്പെടുത്തുന്ന പ്രത്യേക നിരക്കാണിത്. ഓഫീസുകളിലേക്കും മറ്റും ആളുകൾ കൂട്ടമായി എത്തുന്ന സമയങ്ങളിൽ പ്രധാന റോഡുകളിലൂടെ സ്വകാര്യ കാറുകളോ ബൈക്കുകളോ ഓടിച്ചാൽ നിശ്ചിത തുക ഫീസായി ഈടാക്കും. നഗരവാസികളെ മെട്രോയിലേക്കും…
Read Moreഇനി നമ്മ മെട്രോ ഇറങ്ങുന്നത് 500 വർഷം പഴക്കമുള്ള ചരിത്രത്തിലേക്ക്; ബെംഗളൂരുവിനെ അറിഞ്ഞ് വരാം ‘ബന്നി നോ ടി’!
ബെംഗളുരു: ചരിത്രമുറങ്ങുന്ന കെആര്‍ മാര്‍ക്കറ്റിന്റെ സമീപപ്രദേശങ്ങളിലെ പൗരാണിക കെട്ടിടങ്ങളും നിര്‍മിതികളും സന്ദര്‍ശകര്‍ക്കു പരിചയപ്പെടുത്തുകയാണ് ‘ബന്നി നോ ടി’ (വന്നു കാണൂ) പദ്ധതി. കെആര്‍ മാര്‍ക്കറ്റ് ഭൂഗര്‍ഭ മെട്രോ സ്റ്റേഷന്റെ ഏതു ഗേറ്റിലൂടെ പുറത്തു കടന്നാലും പ്രദേശത്തിന്റെ 500 വര്‍ഷത്തെ ചരിത്രം അടയാളപ്പെടുത്തുന്ന വിവരണങ്ങളും ചരിത്രനിര്‍മിതികള്‍ അടയാളപ്പെടുത്തിയ മാപ്പുകളും കാണാം. ബെംഗളുരു ഫോര്‍ട്ട് ഏരിയയുടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ചരിത നിര്‍മിതികള്‍ ചുറ്റിക്കാണാന്‍ വഴി കാട്ടിയാവുകയാണു ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷനും (ബിഎം ആര്‍സി) നഗരഗതാഗത ഡയറക്ടറേറ്റും (ഡല്‍റ്റ്) സംയുക്തമായി ആരംഭിച്ച പദ്ധതി. 15 സൈന്‍…
Read Moreയുദ്ധത്തിൽ തട്ടി മുട്ട വിപണിയിൽ വില ‘പൊട്ടി’; നാടൻ മുട്ടയ്ക്കും കോഴിമുട്ടയ്ക്കും വൻ വിലക്കുറവ്
ബെംഗളൂരു: ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുട്ട കയറ്റുമതിക്ക് ‘പൂട്ടുവീണതോടെ’ ആഭ്യന്തര വിപണിയിൽ മുട്ടവില കുത്തനെ ഇടിഞ്ഞു. യുദ്ധസമാനമായ സാഹചര്യങ്ങൾ കാരണം വിദേശ വിപണിയിലേക്കുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടതാണ് മുട്ടവില ഇത്രയധികം താഴാൻ കാരണമായത്. കഴിഞ്ഞ മാസം ചില്ലറ വിപണിയില്‍ 7 രൂപ വരെയുണ്ടായിരുന്ന മുട്ടയുടെ വില 4-5 രൂപയായി. നാടന്‍ മുട്ടയ്ക്ക് 7-8 രൂപയായി. നേരത്തെ 10-14 രൂപയുണ്ടായിരുന്നു. നാമക്കല്‍, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് വിദേശരാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഭാഗികമാണ്.
Read Moreരശ്മികയും രക്ഷിതും പിരിഞ്ഞത് എന്തുകൊണ്ട്? ‘ഗീതാ ഗോവിന്ദം’ വില്ലനായി; നിഗൂഢതകൾ നീക്കി അമ്മയുടെ ശബ്ദരേഖ പുറത്ത്!
ഹൈദരാബാദ്: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയും കന്നഡ നടൻ രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹനിശ്ചയം തകരാനുണ്ടായ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ. രശ്മികയുടെ അമ്മ സുമന്റേതെന്ന പേരിൽ തെലുങ്ക് യൂട്യൂബ് ചാനലുകളിൽ പ്രചരിക്കുന്ന ഒരു ഓഡിയോ സനദേശമാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. രശ്മികയുടെ കരിയറുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വേർപിരിയലിലേക്ക് നയിച്ചതെന്നാണ് ഓഡിയോയിലെ പ്രധാന ആരോപണം. വിവാഹത്തിന് ശേഷം രശ്മിക അഭിനയം നിർത്തണമെന്ന് രക്ഷിതും കുടുംബവും നിർബന്ധിച്ചിരുന്നതായി ഓഡിയോയിൽ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ താൻ അഭിനയം നിർത്തുകയാണെന്ന് പ്രഖ്യാപിക്കാൻ രശ്മികയ്ക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു. പ്രശ്നങ്ങൾ…
Read Moreനമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം
ബെംഗളൂരു: ഐടി നഗരത്തിന്റെ യാത്രാദുരിതത്തിന് പരിഹാരമായ നമ്മ മെട്രോ പദ്ധതിക്കായി കർണാടക സർക്കാർ ഇതിനകം 31,534 കോടി രൂപ നീക്കിവച്ചതായി കേന്ദ്ര സർക്കാർ. ബെംഗളൂരു സെൻട്രൽ എംപി പി.സി. മോഹൻ ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി തോഖൻ സാഹു കണക്കുകൾ പുറത്തുവിട്ടത്. പദ്ധതിയുടെ ആകെ ചിലവിന്റെ 41.73 ശതമാനവും സംസ്ഥാന സർക്കാരാണ് വഹിക്കുന്നത്. നഷ്ടം വന്നാൽ ഉത്തരവാദിത്തം സംസ്ഥാനത്തിന് കേന്ദ്രവും സംസ്ഥാനവും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയാണെങ്കിലും, മെട്രോയുടെ പ്രവർത്തനത്തിൽ സാമ്പത്തിക നഷ്ടം സംഭവിച്ചാൽ അത് നികത്തേണ്ട പൂർണ്ണ ഉത്തരവാദിത്തം…
Read Moreഗ്യാസ് തീർന്നപ്പോൾ അന്താരാഷ്ട്രം മനസ്സിലായി; കോട്ടപ്പള്ളി പ്രഭാകരന്റെ അന്നത്തെ കോമഡി, ഇന്നത്തെ ട്രാജഡി! സോഷ്യൽ മീഡിയയിൽ സന്ദേശം വീണ്ടും ഹിറ്റാവുന്നു
കൊച്ചി: “മനുഷ്യൻ്റെ കഥ എല്ലായിടത്തും ഒന്നാണെടാ…” വർഷങ്ങൾക്ക് മുൻപ് സഖാവ് കോട്ടപ്പള്ളി പ്രഭാകരൻ പറഞ്ഞ ഈ വാക്കുകൾക്ക് ഇന്ന് ലോകത്ത് പ്രസക്തിയേറുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സംഘർഷം രൂക്ഷമാവുകയും അതിന്റെ ഫലമായി ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ പാചകവാതക ക്ഷാമവും ഇന്ധന പ്രതിസന്ധിയും ഉടലെടുക്കുകയും ചെയ്തതോടെയാണ് സോഷ്യൽ മീഡിയയിൽ ‘സന്ദേശം’ സിനിമയിലെ രംഗങ്ങൾ വീണ്ടും തരംഗമാകുന്നത്. അന്താരാഷ്ട്ര വിഷയവും സാധാരണക്കാരനും 1991-ൽ സത്യൻ അന്തിക്കാട്-ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ‘സന്ദേശം’ എന്ന ചിത്രത്തിൽ, സഹോദരനായ പ്രകാശനുമായുള്ള തർക്കത്തിനിടെ കോട്ടപ്പള്ളി പ്രഭാകരൻ നിക്കരാഗ്വയിലെയും റുമേനിയയിലെയും രാഷ്ട്രീയത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നുണ്ട്. “ഇവിടുത്തെ കാര്യം…
Read Moreഹോട്ടലുകൾ തുറന്നു പ്രവർത്തിക്കും; വില വർദ്ധിപ്പിക്കില്ല: ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ
ബെംഗളൂരു: ഹോട്ടൽ ഓണേഴ്‌സ് അസോസിയേഷൻ ഓണററി പ്രസിഡന്റ് പി.സി. റാവു വാർത്താസമ്മേളനത്തിൽ ഹോട്ടലുടമകളുടെയും തൊഴിലാളികളുടെയും ആശങ്കകൾ അകറ്റി. “നമ്മുടെ വ്യവസായം നിലനിൽക്കണം. ബെംഗളൂരുവിലെ ഒരു ഹോട്ടലും അടച്ചുപൂട്ടില്ല. അടച്ചിട്ട ഹോട്ടലുകൾ വീണ്ടും തുറക്കാൻ നടപടി സ്വീകരിക്കും,” അദ്ദേഹം പറഞ്ഞു. ഐടി കമ്പനികൾ, ആശുപത്രികൾ, പിജികൾ എന്നിവിടങ്ങളിലെ താമസക്കാർ ഹോട്ടലുകളെയാണ് ആശ്രയിക്കുന്നത്. ഹോട്ടലുകൾ അടച്ചാൽ എല്ലാവരും കഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗ്യാസ് വിതരണത്തിലെ തടസ്സം താൽക്കാലികമാണ്. രണ്ട് കപ്പലുകൾ ഇന്ത്യയിലെത്തിയിട്ടുണ്ട്. ആവശ്യമായ വാതകത്തിന്റെ 50 ശതമാനമെങ്കിലും ലഭ്യമാകുമെന്ന് ഉറപ്പുണ്ട്. ഉഗാദി, റംസാൻ ആഘോഷ സമയങ്ങളിൽ തടസ്സമില്ലാതെ…
Read Moreഅച്ഛന് കൊള്ളിവെച്ച മരുമകൻ; എന്തിന് പിരിഞ്ഞു? സംഭവിച്ചത് എന്ത്? ഗോപി സുന്ദറുമായുള്ള ബന്ധത്തെക്കുറിച്ച് അമൃതയുടെ വെളിപ്പെടുത്തൽ
കൊച്ചി: മലയാളികളുടെ പ്രിയ ഗായിക അമൃത സുരേഷ് തന്റെ വ്യക്തിജീവിതത്തിലെ നിർണ്ണായകമായ ഏടുകളെക്കുറിച്ച് മനസ്സ് തുറക്കുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറുമായുള്ള പ്രണയത്തെക്കുറിച്ചും പിന്നീട് മാന്യമായി പിരിയാനുണ്ടായ സാഹചര്യത്തെക്കുറിച്ചും ഏറെ വൈകാരികമായാണ് താരം സംസാരിച്ചത്. വർഷങ്ങളോളം അനുഭവിച്ച മാനസിക പ്രയാസങ്ങൾക്കിടയിൽ തനിക്ക് ലഭിച്ച വലിയൊരു പിന്തുണയായിരുന്നു ആ ബന്ധമെന്ന് അമൃത വെളിപ്പെടുത്തി. അച്ഛന്റെ വിയോഗവും ഗോപി സുന്ദറിന്റെ സാന്നിധ്യവും തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിഘട്ടമായ അച്ഛന്റെ മരണസമയത്ത് ഗോപി സുന്ദർ നൽകിയ കരുത്തിനെക്കുറിച്ച് അമൃത വികാരാധീനയായി. “അച്ഛൻ മരിച്ച സമയത്ത് ഒരു മകനായി…
Read Moreബെംഗളൂരുവിൽ ഫ്ലാറ്റെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ മലയാളി യുവതിയുടെ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കണം; വീഡിയോ കാണാം
ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ജീവിതച്ചെലവ് പലപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ ഒരു പിജി ജീവിതം അവസാനിപ്പിച്ച് സ്വന്തമായി ഒരു അപ്പാർട്ട്‌മെന്റിലേക്ക് മാറുമ്പോൾ വരാനിരിക്കുന്ന വൻ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആരും കൃത്യമായി പറഞ്ഞുതരാറില്ല. പിജിയിൽ നിന്ന് 2BHK ഫ്ലാറ്റിലേക്ക് മാറിയപ്പോൾ തനിക്ക് ആദ്യ മാസം ചിലവായ 62,150 രൂപയുടെ കണക്കുകൾ നിരത്തി കൃഷ്ണനന്ദിനി എന്ന യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഡെപ്പോസിറ്റ് മുതൽ വൈഫൈ വരെ; കണക്കുകൾ ഇങ്ങനെ ഒരു സുഹൃത്തിനൊപ്പം ചേർന്ന് 2BHK ഫ്ലാറ്റിലേക്ക് മാറിയപ്പോഴുള്ള ചിലവുകളാണ് ‘കൃഷ്ണൻകുട്ടി’…
Read More