രശ്മികയും രക്ഷിതും പിരിഞ്ഞത് എന്തുകൊണ്ട്? ‘ഗീതാ ഗോവിന്ദം’ വില്ലനായി; നിഗൂഢതകൾ നീക്കി അമ്മയുടെ ശബ്ദരേഖ പുറത്ത്!

ഹൈദരാബാദ്: തെന്നിന്ത്യൻ താരം രശ്മിക മന്ദാനയും കന്നഡ നടൻ രക്ഷിത് ഷെട്ടിയും തമ്മിലുള്ള വിവാഹനിശ്ചയം തകരാനുണ്ടായ യഥാർത്ഥ കാരണങ്ങളെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുകൾ. രശ്മികയുടെ അമ്മ സുമന്റേതെന്ന പേരിൽ തെലുങ്ക് യൂട്യൂബ് ചാനലുകളിൽ പ്രചരിക്കുന്ന ഒരു ഓഡിയോ സനദേശമാണ് ഇപ്പോൾ സിനിമാ ലോകത്ത് ചർച്ചയാകുന്നത്. രശ്മികയുടെ കരിയറുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് വേർപിരിയലിലേക്ക് നയിച്ചതെന്നാണ് ഓഡിയോയിലെ പ്രധാന ആരോപണം.

വിവാഹത്തിന് ശേഷം രശ്മിക അഭിനയം നിർത്തണമെന്ന് രക്ഷിതും കുടുംബവും നിർബന്ധിച്ചിരുന്നതായി ഓഡിയോയിൽ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ താൻ അഭിനയം നിർത്തുകയാണെന്ന് പ്രഖ്യാപിക്കാൻ രശ്മികയ്ക്ക് മേൽ സമ്മർദ്ദമുണ്ടായിരുന്നു.

  ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു

പ്രശ്നങ്ങൾ സംസാരിച്ച് തീർക്കുന്നതിന് പകരം രക്ഷിത് കുടുംബാംഗങ്ങളോട് മോശമായി പെരുമാറിയെന്നും, മകളുടെ ഭാഗത്ത് തെറ്റുണ്ടെന്ന് പറഞ്ഞ് മാപ്പ് ചോദിക്കാൻ ആവശ്യപ്പെട്ടതായും സുമന്റേതെന്ന പേരിൽ പ്രചരിക്കുന്ന സന്ദേശത്തിൽ ആരോപിക്കുന്നു.

രശ്മികയുടെ കരിയറിലെ വലിയ ഹിറ്റുകളിലൊന്നായ ‘ഗീതാ ഗോവിന്ദം’ എന്ന ചിത്രത്തിലെ ലിപ് ലോക്ക് രംഗം രക്ഷിതുമായുള്ള ബന്ധത്തിൽ വലിയ വിള്ളലുണ്ടാക്കിയെന്ന് ഓഡിയോയിൽ വ്യക്തമാക്കുന്നുണ്ട്. ഒരു നടിയെന്ന നിലയിൽ മകളുടെ പ്രൊഫഷണൽ തീരുമാനങ്ങളെ പിന്തുണയ്ക്കുമെന്നും എന്നാൽ ഈ രംഗം രക്ഷിതിന്റെ കുടുംബത്തിന് അംഗീകരിക്കാൻ കഴിഞ്ഞില്ലെന്നും സന്ദേശത്തിൽ പറയുന്നു.

ഇരുവരും തമ്മിലുള്ള വലിയ പ്രായവ്യത്യാസത്തെക്കുറിച്ചും ഓഡിയോയിൽ പരാമർശമുണ്ട്. 21 വയസ്സുകാരിയായ പെൺകുട്ടി 35 വയസ്സുകാരനായ നടനെ വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും അവർ പിരിഞ്ഞത് നന്നായെന്നുമാണ് ഓഡിയോയിലെ നിലപാട്.

  രാത്രി 10.30-ന് ബെംഗളൂരുവിലെ ഫ്ലിപ്കാർട്ട് ഡെലിവറി ബോയ് ചെയ്തത് കണ്ട് മനസ്സ് നിറഞ്ഞ് അമ്മ

വർഷങ്ങൾക്ക് മുമ്പ് നടന്ന ഈ വേർപിരിയലിനെക്കുറിച്ച് രശ്മികയോ രക്ഷിതോ ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. വിജയ് ദേവരകൊണ്ടയുമായുള്ള രശ്മികയുടെ വിവാഹവാർത്തകൾ പുറത്തുവന്നതിന് പിന്നാലെ പഴയ ബന്ധത്തെക്കുറിച്ചുള്ള ഇത്തരം വെളിപ്പെടുത്തലുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. എന്നാൽ ഈ ഓഡിയോയുടെ വിശ്വാസ്യത സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഇതുവരെ ലഭ്യമായിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts