ഇനി നമ്മ മെട്രോ ഇറങ്ങുന്നത് 500 വർഷം പഴക്കമുള്ള ചരിത്രത്തിലേക്ക്; ബെംഗളൂരുവിനെ അറിഞ്ഞ് വരാം ‘ബന്നി നോ ടി’!

ബെംഗളുരു: ചരിത്രമുറങ്ങുന്ന കെആര്‍ മാര്‍ക്കറ്റിന്റെ സമീപപ്രദേശങ്ങളിലെ പൗരാണിക കെട്ടിടങ്ങളും നിര്‍മിതികളും സന്ദര്‍ശകര്‍ക്കു പരിചയപ്പെടുത്തുകയാണ് ‘ബന്നി നോ ടി’ (വന്നു കാണൂ) പദ്ധതി. കെആര്‍ മാര്‍ക്കറ്റ് ഭൂഗര്‍ഭ മെട്രോ സ്റ്റേഷന്റെ ഏതു ഗേറ്റിലൂടെ പുറത്തു കടന്നാലും പ്രദേശത്തിന്റെ 500 വര്‍ഷത്തെ ചരിത്രം അടയാളപ്പെടുത്തുന്ന വിവരണങ്ങളും ചരിത്രനിര്‍മിതികള്‍ അടയാളപ്പെടുത്തിയ മാപ്പുകളും കാണാം.

ബെംഗളുരു ഫോര്‍ട്ട് ഏരിയയുടെ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള ചരിത നിര്‍മിതികള്‍ ചുറ്റിക്കാണാന്‍ വഴി കാട്ടിയാവുകയാണു ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പറേഷനും (ബിഎം ആര്‍സി) നഗരഗതാഗത ഡയറക്ടറേറ്റും (ഡല്‍റ്റ്) സംയുക്തമായി ആരംഭിച്ച പദ്ധതി.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!

15 സൈന്‍ ബോര്‍ഡുകളാണു പുതുതായി സ്ഥാപിച്ചത്. ഓരോ ബോര്‍ഡും 1-ാം നൂറ്റാണ്ടു മുതല്‍ ഇരു പതാം നൂറ്റാണ്ടുവരെയുള്ള നഗരത്തിന്റെ ചരിത്രം രേഖപ്പെടുത്തുന്നു. ചിത്രങ്ങള്‍, കൊളോണിയല്‍ ഭൂപടം, നിലവിലെ ഭൂപടം എന്നിവയ്‌ക്കൊപ്പം ഇംഗ്ലിഷിലും കന്നഡയിലും വിവരണവുമുണ്ട്.

ടിപ്പുവിന്റെ സമ്മര്‍ പാലസ്, ബാംഗ്ലൂര്‍ ഫോര്‍ട്ട്, ആയുധപ്പുര, സെന്റ് ലൂക്ക്‌സ് ചര്‍ച്ച്, കോട്ടെ ശ്രീ വെങ്കട്ടരമണ സ്വാമി ക്ഷേത്രം, കന്നഡ സാഹിത്യ പരിഷത്, സെന്റ് ജോസഫ്‌സ് ചര്‍ച്ച്, വിക്ടോറിയ ആശുപത്രി, കെആര്‍ മാര്‍ക്കറ്റ്, ശ്രീ രംഗനാഥ സ്വാമിക്ഷേത്രം തുടങ്ങിയവയുടെയെല്ലാം ചിത്രങ്ങളും വിവരണങ്ങളുമുണ്ട്.

നിര്‍മിതികളെല്ലാം അടുത്തായതിനാല്‍ അധികം സമയം പാഴാക്കാതെ തന്നെ എല്ലാം കണ്ടു തീര്‍ക്കാം. വിനോദസഞ്ചാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും നാട്ടുകാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഒരു വര്‍ഷം മുന്‍പ് ആരംഭിച്ച പദ്ധതി.

  ആന്ധ്രയിൽ കോവിഡ് ഭീതി; കർണാടക അതിർത്തിയിലും ആശങ്ക പുകയുന്നു

ടിപ്പുവിന്റെ സമ്മര്‍ പാലസിന് എതിര്‍വശത്തുള്ള മെട്രോ ഗേറ്റിനു സമീപത്തെ വലിയ മാപ്പ് പതിനെട്ടാം നൂറ്റാണ്ടിലേതാണ്. നഗരത്തിലെ കൂടു തല്‍ ചരിത്ര നിര്‍മിതികളുടെ മാപ്പും ചി ത്രങ്ങളും കൂടുതല്‍ ബസ് സ്റ്റോപ്പുകളിലും മെട്രോ സ്റ്റേഷനുകളിലും സ്ഥാപിക്കാനുള്ള നീക്കം നടക്കുന്നുണ്ട്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സ്ഥിരം പോക്സോ കേസ് പ്രതി സ്നേഹ മെർലിൻ വീണ്ടും അറസ്റ്റിൽ; ഇത്തവണ ഇരയായത് പതിനാറുകാരി
[masterslider id="10"]

Related posts