ബെംഗളൂരുവിൽ ഫ്ലാറ്റെടുക്കാൻ പ്ലാനുണ്ടോ? എങ്കിൽ ഈ മലയാളി യുവതിയുടെ അനുഭവം നിങ്ങൾ അറിഞ്ഞിരിക്കണം; വീഡിയോ കാണാം

ബെംഗളൂരു: ഐടി നഗരമായ ബെംഗളൂരുവിലെ ജീവിതച്ചെലവ് പലപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ ഒരു പിജി ജീവിതം അവസാനിപ്പിച്ച് സ്വന്തമായി ഒരു അപ്പാർട്ട്‌മെന്റിലേക്ക് മാറുമ്പോൾ വരാനിരിക്കുന്ന വൻ സാമ്പത്തിക ബാധ്യതയെക്കുറിച്ച് ആരും കൃത്യമായി പറഞ്ഞുതരാറില്ല.

പിജിയിൽ നിന്ന് 2BHK ഫ്ലാറ്റിലേക്ക് മാറിയപ്പോൾ തനിക്ക് ആദ്യ മാസം ചിലവായ 62,150 രൂപയുടെ കണക്കുകൾ നിരത്തി കൃഷ്ണനന്ദിനി എന്ന യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്.

ഡെപ്പോസിറ്റ് മുതൽ വൈഫൈ വരെ; കണക്കുകൾ ഇങ്ങനെ
ഒരു സുഹൃത്തിനൊപ്പം ചേർന്ന് 2BHK ഫ്ലാറ്റിലേക്ക് മാറിയപ്പോഴുള്ള ചിലവുകളാണ് ‘കൃഷ്ണൻകുട്ടി’ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ യുവതി വ്യക്തമാക്കിയത്.

  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം

ഫ്ലാറ്റിന് 60,000 രൂപ ഡെപ്പോസിറ്റ് നൽകേണ്ടി വന്നു. ഒരാൾക്ക് 30,000 രൂപ വീതം.

ബ്രോക്കറേജ് ഫീസായി 12,000 രൂപയും ആദ്യ മാസത്തെ വാടകയായി ഒരാൾക്ക് 10,500 രൂപയും ചിലവായി.

ഫർണിഷ് ചെയ്യാത്ത ഫ്ലാറ്റായതിനാൽ ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, വാട്ടർ പ്യൂരിഫയർ എന്നിവ വാടകയ്ക്ക് എടുത്തു. ഇതിനായി പ്രതിമാസം 2,500 രൂപ മാറ്റിവെക്കണം.

വൈഫൈ കണക്ഷനായി 2,700 രൂപയും ഗ്യാസ് സിലിണ്ടറിനും സ്റ്റൗവിനുമായി 4,200 രൂപയും ചിലവഴിച്ചു.

പലചരക്ക് സാധനങ്ങൾക്കായി 4,500 രൂപയും മെത്ത ഓൺലൈനായി വാങ്ങിയതിന് 4,800 രൂപയും ഉൾപ്പെടെ ആകെ തുക 62,150 രൂപയിൽ എത്തി.

  കത്തുന്ന വെയിലിൽ നിന്ന് രക്ഷപ്പെടാൻ കബനിയിൽ നീരാട്ടിനിറങ്ങിയ കടുവക്കുട്ടൻ; വൈറൽ വീഡിയോ കാണാം

വീഡിയോ വൈറലായതോടെ സമാനമായ അനുഭവങ്ങൾ പങ്കുവെച്ച് നിരവധി പേർ രംഗത്തെത്തി. തങ്ങൾ താമസം മാറിയപ്പോഴും ഇത്തരത്തിൽ ‘മറഞ്ഞിരിക്കുന്ന ചിലവുകൾ’ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ടെന്ന് പലരും കമന്റ് ചെയ്തു. ഫ്ലാറ്റിലേക്ക് മാറാൻ പ്ലാൻ ചെയ്യുന്നവർ വലിയൊരു തുക മുൻകൂട്ടി കരുതുന്നത് നന്നായിരിക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഡ്രോൺ വരുമെന്ന് ഉറപ്പായിരുന്നു’; പാറയും അരുവിയും ഉള്ളിടത്ത് വിശ്രമിച്ചു; ഒടുവിൽ ഉൾവനത്തിൽ ആ കാഴ്ച! ആ നാല് ദിനങ്ങൾ ശരണ്യ വിവരിക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us