കൊവിഡ് ക്ലസ്റ്ററുകൾ: സാംസ്കാരിക പരിപാടികൾ മാറ്റിവയ്ക്കാൻ കോളേജുകൾക്ക് സർക്കാർ നിർദ്ദേശം

ബെംഗളൂരു: ധാർവാഡ്, മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുതിയകോവിഡ് ക്ലസ്റ്ററുകൾ കണ്ടെത്തിയ സാഹചര്യത്തിൽ, കോളേജുകളിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്നസാംസ്കാരിക, അക്കാദമിക, സാമൂഹിക പരിപാടികൾ രണ്ട് മാസത്തേക്ക് മാറ്റിവയ്ക്കാൻ സംസ്ഥാന സർക്കാർകോളേജുകൾക്ക് നിർദ്ദേശം നൽകി.

കഴിഞ്ഞയാഴ്ച നടന്ന ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുത്ത ശേഷം ധാർവാഡിലെ എസ്ഡിഎം മെഡിക്കൽ കോളേജിലെ 300-ലധികം പേർക്ക് കോവിഡ് വൈറസ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് പ്രസ്തുത നിർദ്ദേശം നൽകിയിരിക്കുന്നത്.

  ബെംഗളൂരുവിനായി പ്രതിദിനം ചെലവഴിക്കുന്നത് 100 കോടി; വികസനം എവിടെ! ഈ ഭീമമായ തുക പോകുന്നത് എങ്ങോട്ട്?

“വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോൺഫറൻസുകൾ, സെമിനാറുകൾ, അക്കാദമിക് ഇവന്റുകൾ തുടങ്ങിയവസാധ്യമാകുന്നിടത്തെല്ലാം മാറ്റിവെക്കാം. പകരമായി, ഇത് ഹൈബ്രിഡ് മോഡിൽ, അതായത് കുറഞ്ഞ ഓഫ്‌ലൈൻഅറ്റൻഡൻസോടെ കൂടുതൽ ആളുകളെ ഓൺലൈൻ മോഡിലൂടെ പങ്കെടുപ്പിച്ചുകൊണ്ട് നടത്താം, ” എന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നടത്തിയ യോഗത്തിന് ശേഷം പുറപ്പെടുവിച്ച നിർദ്ദേശത്തിൽ പറയുന്നു.

  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ധർമ്മസ്ഥല കൂട്ടക്കൊലപാതക ആരോപണം: എസ്.ഐ.ടി സംഘം ബംഗ്ലെഗുഡ്ഡെ വനമേഖലയിൽ വീണ്ടും പരിശോധന നടത്തി
[masterslider id="10"]

Related posts

Click Here to Follow Us