എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമി മാണ്ഡ്യയിൽ മത്സരിക്കും!!

ബെംഗളൂരു: മാണ്ഡ്യ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തിനിടെ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മകൻ നിഖിൽ കുമാരസ്വാമിയെ ജനതാദൾ (എസ്) അവിടെ സ്ഥാനാർഥിയാക്കി. അന്തരിച്ച കോൺഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും പ്രശസ്തനടിയുമായ സുമലത മണ്ഡലത്തിൽ പ്രചാരണം നടത്തുന്നതിനിടെയാണ് താൻ സ്ഥാനാർഥിയാണെന്ന് പ്രഖ്യാപിച്ച് നിഖിൽ രംഗത്തെത്തിയത്.

വാഹനാപകടത്തിൽ പരിക്കേറ്റ് മാണ്ഡ്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ചികിത്സയിലുള്ളവരെ സന്ദർശിക്കാനെത്തിയപ്പോഴാണ് കന്നഡ നടൻകൂടിയായ നിഖിൽ തന്നെ സ്ഥാനാർഥിയായി അംഗീകരിച്ചിട്ടുണ്ടെന്നകാര്യം വ്യക്തമാക്കിയത്. പാർട്ടി ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയും സംസ്ഥാന നേതാക്കളും ഇക്കാര്യത്തിൽ ധാരണയിലെത്തിയിട്ടുണ്ട്, കോൺഗ്രസിന്റെ പിന്തുണയുമുണ്ട് -നിഖിൽ പറഞ്ഞു.

  പ്രജകീയ പാർട്ടി വെബ്സൈറ്റ് പുറത്തിറക്കി ഉപേന്ദ്ര; ജനപ്രതിനിധികൾക്ക് ഇനി പെർഫോമൻസ് ടെസ്റ്റ്

സുമലത മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് അവരോടും അംബരീഷിനോടും ഏറെ ബഹുമാനമുണ്ടെന്നായിരുന്നു മറുപടി. സുമലതയുമായി സംസാരിക്കും. അവരുടെ മകൻ അഭിഷേക് ഗൗഡ സഹോദരനെപ്പോലെയാണ്. അംബരീഷ് എന്നെ മകനെപ്പോലെയാണ് കണ്ടിരുന്നത് -നിഖിൽ കുമാരസ്വാമി പറഞ്ഞു. മാണ്ഡ്യയിലെ ജനങ്ങൾ നിഖിൽ കുമാരസ്വാമി മത്സരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് ദേവഗൗഡയും പറഞ്ഞു.

എന്നാൽ, നിഖിൽ കുമാരസ്വാമിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനെ കോൺഗ്രസ് നേതാവ് എ. മജ്ജു എതിർത്തു. സീറ്റ് വിഭജന ചർച്ച നടക്കുന്നതിനിടയിൽ ഏകപക്ഷീയമായി സ്ഥാനാർഥിപ്രഖ്യാപനം ശരിയല്ലെന്നും സുമലതയെ സ്ഥാനാർഥിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അവിടെ ജനങ്ങൾക്കുവേണ്ടി പ്രവർത്തിച്ചത് താനാണെന്നും ഇത് ജനങ്ങൾക്ക് അറിയാമെന്നും മുഖ്യമന്ത്രി കുമാരസ്വാമി കൂട്ടിച്ചേർത്തു.

  പക്കവട വാങ്ങാൻ ഭർത്താവ് പോയി; ബസ് സ്റ്റാൻഡിൽ നിന്ന് നവവധുവിനെ കാണാതായി

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്
[masterslider id="10"]

Related posts

Click Here to Follow Us