വിവാദങ്ങളില്‍ പ്രതികരിക്കാതെ സുരേഷ്‌ ഗോപി; സഹോദരന്‍ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ സഹോദരന്‍ സുഭാഷ് ഗോപിക്കും ഇരട്ടവോട്ട്. കൊല്ലം, തൃശ്ശൂര്‍ ലോക്‌സഭ മണ്ഡലങ്ങളിലാണ് സുഭാഷ് ഗോപിക്കും ഇദ്ദേഹത്തിന്റെ ഭാര്യ റാണി സുഭാഷിനും വോട്ടുള്ളത്.

കുടുംബവീടായ ലക്ഷ്മിനിവാസ് എന്ന വിലാസത്തിലാണ് കൊല്ലത്തെ വോട്ടര്‍പട്ടികയില്‍ ഇരുവരുടെയും പേരുകളുള്ളത്.

കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ഇരവിപുരം നിയോജകമണ്ഡലത്തിലെ 84-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍പട്ടികയിലാണ് ഇരുവരും ഇടംപിടിച്ചത്.

  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു

വോട്ടര്‍പട്ടികയില്‍ 1116-ാമത്തെ ക്രമനമ്പറിലാണ് സുഭാഷിന്റെ പേരുള്ളത്. അതേസമയം, കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സുഭാഷ്‌ഗോപിക്കും ഭാര്യയ്ക്കും തൃശ്ശൂരിലും വോട്ടുണ്ടായിരുന്നു.

അതിനിടെ, തൃശ്ശൂരിലെ വോട്ടര്‍പട്ടിക ക്രമക്കേട് സംബന്ധിച്ച് വ്യാപക പരാതി ഉയരുന്നതിനിടെ എംപിയായ സുരേഷ് ഗോപി ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു സർക്കാർ ആശുപത്രിയിൽ നേരിയ തീപിടിത്തം; ആളപായമില്ല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts