ജെഡിഎസി നെ രൂക്ഷമായി വിമർശിച്ച് അമിത് ഷാ

ബെംഗളൂരു: കര്‍ണാടകയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ബിജെപി.

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ശനിയാഴ്ച രാവിലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി സംസ്ഥാനത്ത് എത്തിയത്. റോഡ് ഷോയില്‍ പങ്കെടുത്ത അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരെ കടുത്ത വിമര്‍ശനവും ഉന്നയിച്ചു.

കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും കുടുംബവാഴ്ച രാഷ്‌ട്രീയത്തിനെതിരെ ആഭ്യന്തര മന്ത്രി ആഞ്ഞടിച്ചു. ഗാന്ധി കുടുംബത്തെ ആരതി ഉഴിഞ്ഞുകൊണ്ടിരിക്കലാണ് കോണ്‍ഗ്രസിന്റെ ഏകപ്രവൃത്തി. ജെഡിഎസ് ആണെങ്കില്‍ മുത്തച്ഛനെയും മകനെയും പേരക്കുട്ടികളെയും ഭാര്യമാരെയും പേരക്കിടാങ്ങളുടെ-കുട്ടികളെയും തുടങ്ങി കുടുംബത്തിലെ എല്ലാവരെയും തിരഞ്ഞുപിടിച്ച്‌ മത്സരിപ്പിക്കുന്ന തിരക്കിലാണെന്നും അമിത് ഷാ ആരോപണം ഉയര്‍ത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരിസ്ഥിതി ദിനാചരണവും വനിതാ വിങ് ഉദ്ഘാടനവും നടത്തി
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts