ബെംഗളൂരു: ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേരുമെന്ന് കര്‍ണാടകയിലെ ബി.ജെ.പി എം.എല്‍.സിയും മുതിര്‍ന്ന നേതാവുമായ എച്ച്.വിശ്വനാഥ്.
കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്‍റ് ഡി.കെ. ശിവകുമാര്‍, സംസ്ഥാനത്തിന്റെ ചുമതലയുള്ള രണ്‍ദീപ് സിംഗ് സുര്‍ജേവാല എന്നിവരോട് സംസാരിച്ച ശേഷമാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2019ല്‍ സഖ്യസര്‍ക്കാര്‍ തകര്‍ന്നതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ചേര്‍ന്നയാളാണ് ജനതാദള്‍ എസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്‍റായ ഇദ്ദേഹം.
തെരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് അദ്ദേഹം പറയുന്നത്. പ്രതിപക്ഷ നേതാവായ സിദ്ധരാമയ്യയോട് തനിക്ക് അഭിപ്രായ വ്യത്യാസമില്ലെന്നും വിശ്വനാഥ് വ്യക്തമാക്കി. ‘വ്യക്തിപരമായി ഞങ്ങള്‍ നല്ല ബന്ധം പുലര്‍ത്തുന്നവരാണ്. നിയമപഠനം ഒന്നിച്ച് നടത്തിയ ഞങ്ങള്‍ സുഹൃത്തുക്കളാണ്’ അദ്ദേഹം പറഞ്ഞു.
ഒരു കുടുംബത്തിലെ അംഗങ്ങളുടെ പാര്‍ട്ടിയായ ജെ.ഡി.എസിനൊപ്പമായിരുന്നു ഞാന്‍. സഖ്യസര്‍ക്കാറിന്റെ കാബിനറ്റില്‍ മുന്‍മുഖ്യമന്ത്രി കുമാരസ്വാമിയുടെ കുടുംബത്തിലെ ഏഴംഗങ്ങളുണ്ടായിരുന്നു. പിന്നീട് അധികാരത്തിലെത്തിയ ബി.ജെ.പിയുടെ ഭരണം ഒട്ടും മികച്ചതായിരുന്നില്ല. നാളിതുവരെയായി സംസ്ഥാനത്ത് അഴിമതി തുടരുകയാണ് ‘ അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇക്കാരണങ്ങളാല്‍ ഞാന്‍ കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ്. ജനപക്ഷ സര്‍ക്കാറാണ് പ്രധാനം. കോണ്‍ഗ്രസില്‍ ചേരുന്നതിനേക്കാള്‍ പ്രധാനം ഞാന്‍ പാര്‍ട്ടിയെ പിന്തുണക്കുന്നുതാണ്’ വിശ്വനാഥ് ചൂണ്ടിക്കാട്ടി. ഓപ്പറേഷന്‍ ലോട്ടസില്‍ വിമതനിരയില്‍ മുമ്പില്‍ നിന്നയാളാണ് വിശ്വനാഥ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.