വ്യാജ സർട്ടിഫിക്കറ്റ് നിർമ്മാണ സംഘം പിടിയിൽ

ബെംഗളൂരു: വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ സംഘം പിടിയില്‍. സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

ടെക് സ്ഥാപനത്തിന്‍റെ മറവിലാണ് ഇയാള്‍ മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റുകളും നിര്‍മിച്ചു നല്‍കിയിരുന്നത്. അഞ്ചിടങ്ങളില്‍ ഒരേസമയം നടന്ന റെയ്ഡില്‍ 6,800 വ്യാജ മാര്‍ക്ക് ഷീറ്റുകള്‍, 22 ലാപ്ടോപ്പുകള്‍, 13 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടികൂടി.

  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം

സിസ്റ്റംസ് ക്വസ്റ്റ് സ്ഥാപനത്തിന്‍റെ മാനേജിങ് ഡയറക്ടര്‍ വികാസ് ഭഗത് (52) ആണ് പിടിയിലായത്. 2004 ഡിസംബര്‍ ഒമ്പതിനാണ് കമ്പ്യൂട്ടർ സംബന്ധമായ സര്‍വിസ് കമ്പനിയായി ഈ സ്ഥാപനം രജിസ്റ്റര്‍ ചെയ്തത്. ഇതിന്‍റെ മറവിലായിരുന്നു റാക്കറ്റ് നടത്തിയിരുന്നത്.

വന്‍തുക ഈടാക്കി വിദ്യാര്‍ഥികള്‍ക്ക് വിവിധ സര്‍വകലാശാലകളുടെ വ്യാജ മാര്‍ക്ക് ഷീറ്റുകള്‍ നിര്‍മിച്ചുകൊടുക്കുകയായിരുന്നു ഇവരുടെ രീതി. ബിരുദത്തിന്റെയും ബിരുദാനന്തരബിരുദത്തിന്‍റെയും സര്‍ട്ടിഫിക്കറ്റുകളാണ് നിര്‍മിച്ചു നല്‍കിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കെ ആർ പുരത്ത് കത്തിമുനയിൽ നിർത്തി കവർച്ച: രണ്ടുപേർ പിടിയിൽ, സ്വർണ്ണവും മൊബൈലും കണ്ടെടുത്തു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts