പുതുവർഷ തലേന്ന് സ്വഗ്ഗിയിൽ ഓർഡർ ഏറ്റവും കൂടുതൽ ബിരിയാണിയ്ക്ക്, കോണ്ടത്തിനും ആവശ്യക്കാർ ഏറെയെന്ന് റിപ്പോർട്ട്‌ 

ബെംഗളൂരു: പുതുവത്സര തലേന്ന് 3.5 ലക്ഷം ബിരിയാണികള്‍ വിതരണം ചെയ്തതായി സ്വിഗ്ഗി. പുതുവര്‍ഷ തലേന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണവും ഇതാണ്.

ഇതോടൊപ്പം ഡിസംബര്‍ 31 ന് രാത്രി രാത്രി 10.25 ഓടെ രാജ്യത്തുടനീളം 61,000 പിസ്സകള്‍ വിതരണം ചെയ്തതായും സ്വിഗ്ഗി അറിയിച്ചു.

ബിരിയാണിക്ക് ലഭിച്ച ഓര്‍ഡറുകളില്‍ 75.4 ശതമാനംവും ഹൈദരാബാദി ബിരിയാണിക്കാണ്. ലക്നോവി ബിരിയാണി 14.2 ശതമാനം, കൊല്‍ക്കത്ത-10.4 ശതമാനം എന്നിങ്ങനെയാണ് മറ്റ് കണക്കുകള്‍. ശനിയാഴ്ച രാത്രി 7.20 ന് മാത്രം 1.65 ലക്ഷം ബിരിയാണി ഓര്‍ഡറുകള്‍ ആണ് സ്വിഗ്ഗിക്ക് ലഭിച്ചത്.

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

2,757 പാക്കറ്റ് ഡ്യൂറെക്‌സ് കോണ്ടവും പുതുവര്‍ഷ രാത്രിയില്‍ ഡെലിവര്‍ ചെയ്തിട്ടുണ്ട്. ഇതിനകം 1.3 ദശലക്ഷത്തിലധികം ഓര്‍ഡറുകളും കൗണ്ടിംഗും ഡെലിവറി ചെയ്തിട്ടുണ്ട് എന്നും സ്വിഗ്ഗി അധികൃതര്‍ പറഞ്ഞു. പുതുവത്സര രാവില്‍ ഇന്ത്യയില്‍ ഉടനീളമുള്ള ഏകദേശം 12,344 പേര്‍ 9.18 വരെ ഖിച്ഡി ഓര്‍ഡര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 ന് സ്വിഗ്ഗി മിനിറ്റില്‍ 9,500 ഓര്‍ഡറുകള്‍ ആയിരുന്നു ഡെലിവര്‍ ചെയ്തിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആപ്പുകളിലെ ഈ 'സൈലന്റ് കില്ലർ' വില്ലനോ? ബെംഗളൂവിൽ ഇവയ്ക്ക് കർശന നിയന്ത്രണം വേണമെന്ന് ആവശ്യം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നൈസ് റോഡിൽ ടോൾ നൽകരുത്? കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts