സംസ്ഥാനത്ത് 500 മെഡിക്കൽ പി.ജി. സീറ്റുകൾകൂടി അനുവദിച്ച് സംസ്ഥാനസർക്കാർ

ബെംഗളൂരു : കർണാടകത്തിൽ 500 മെഡിക്കൽ പി.ജി. (പോസ്റ്റ് ഗ്രാജ്വേറ്റ്) സീറ്റുകൾകൂടി അനുവദിച്ച് സംസ്ഥാനസർക്കാർ.

ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിലെ പി.ജി. സീറ്റുകൾ 6310 ആയി. ഇതിൽ 2428 സീറ്റ് ഓൾ ഇന്ത്യ ക്വാട്ടയിലും 1822 സീറ്റ് സംസ്ഥാന ക്വാട്ടയിലും 1266 സീറ്റ് സ്വകാര്യ ക്വാട്ടയിലും ഉൾപ്പെടും.

സീറ്റ് വർധിപ്പിക്കണമെന്ന മെഡിക്കൽ കോളേജുകൾ ഉയർത്തിയ ആവശ്യം കണക്കിലെടുത്ത് നാഷണൽ മെഡിക്കൽ കമ്മിഷന്റെ നിർദേശാനുസരണമാണ് നടപടിയെടുത്തതെന്ന് മെഡിക്കൽ എജുക്കേഷൻ ഡയറക്ടർ ഡോ. ബി.എൽ. സുജാതാ റാത്തോഡ് പറഞ്ഞു.

  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!

ഇതോടൊപ്പം ഫീസ് 10 ശതമാനം വർധിപ്പിച്ചു. മെഡിക്കൽ ബിരുദ സീറ്റുകളുടെ ഫീസ് 10 ശതമാനം വർധിപ്പിക്കാൻ നേരത്തേ സംസ്ഥാനസർക്കാർ തീരുമാനിച്ചിരുന്നു.

ഇതുപ്രകാരം പി.ജി.ക്ക് സർക്കാർ ക്വാട്ടയിലെ ഫീസ് 6,98,280-ൽനിന്ന് 7,68,108 രൂപയായും സ്വകാര്യ ക്വാട്ടയിലെ ഫീസ് 12,48,176-ൽനിന്ന് 13,72,997 രൂപയായും വർധിക്കും. പി.ജി. സീറ്റുകളിലേക്ക് പ്രവേശനത്തിനുള്ള കൗൺസലിങ് തിങ്കളാഴ്ച ആരംഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൈവിലങ്ങോടെ പോലീസിനെ തള്ളിമാറ്റി ആ പായച്ചിൽ! കുപ്രസിദ്ധ കുറ്റവാളിയുടെ സിനിമാറ്റിക് രക്ഷപ്പെടൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ
[masterslider id="10"]

Related posts