കെ.പി.സി.യുടെ നേതൃത്വത്തിൽ കോവിഡ് പ്രതിരോധ’ കുത്തിവെപ്പ് ക്യാമ്പ് സംഘടിപ്പിച്ചു.

ബെംഗളൂരു : കർണാടക പ്രവാസി കോൺഗ്രസ് ബി. ബി.എം.പിയുമായി സഹകരിച്ച് കൊണ്ട് സെപ്റ്റംബർ അഞ്ചാം തീയതി ഞായറാഴ്ച ഉദയനഗർ എക്സ്റ്റൻഷൻ, മഹാദേവപുരയിലുള്ള മഡോണ സ്കൂളിൽ വച്ച് സൗജന്യ കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

വാക്സിൻ ഔട്ട്റീച്ച് ക്യാമ്പിലേക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്തവരും നേരിട്ട് എത്തിയവരും കൂടിയപ്പോൾ ക്യാമ്പിൽ തിരക്ക് അനുഭവപ്പെട്ടു.

18 വയസ്സും മുകളിലും പ്രായമുള്ള എല്ലാവർക്കും തങ്ങളുടെ താല്പര്യമനുസരിച്ച് കോവിഷീൽഡും
കോവാക്സിനും സ്വീകരിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു.

മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മുൻഗണന നൽകിയെന്നു ഭാരവാഹികളായ ശ്രീ.സുമേഷ് എബ്രഹാം, ശ്രീ.സുഭാഷ് കുമാർ, ശ്രീമതി പ്രതികാന്ത എന്നിവർ അറിയിച്ചു.

  കേരളത്തിലേക്ക് അന്നഭാഗ്യ പദ്ധതിയിലെ സൗജന്യ അരി കടത്ത്: ലോറി പൊലീസ് പിടിച്ചെടുത്തു

കർണാടക പ്രവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ടും, എ.ഐ.സി.സി മെമ്പറുമായ അഡ്വക്കേറ്റ് സത്യൻ പുത്തൂർ ഉദ്ഘാടനം ചെയ്തു.

മഡോണ സ്കൂൾ ഡയറക്ടർ ശ്രീ. കെ.എൽ.നിക്സൺ,
ശ്രീ. വിനു തോമസ്, ശ്രീ. ജിജു ജോസ്,ശ്രീ. ആനന്ദ് പ്രസാദ്, ശ്രീ. ബി രമേശ്‌ (ഡി.സി.സി വൈസ് പ്രസിഡന്റ്‌), ശ്രീ. ചന്ന കൃഷ്ണ (വാർഡ്‌ പ്രസിഡന്റ്‌), ശ്രീമതി ഉമ്മാ മഹേശ്വരി ( കെ പി സി സി സോഷ്യൽ മീഡിയ സെൽ), ശ്രീമതി താര ( മഹിള കോൺഗ്രസ് ), ശ്രീ. ശിവണ (കന്നഡ വേദിക), ശ്രീ. സലിം താഴത്തെത്തിൽ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

  ഇന്ത്യയിൽ ഏറ്റവും ധനികനായ മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ; ക്രിമിനൽ കേസുകളുടെ കാര്യത്തിലും മുഖ്യമന്തിമാർ പിന്നിലല്ല: എ.ഡി.ആർ റിപ്പോർട്ട് പുറത്ത്

ശ്രീ. മഹറൂഫ്,ശ്രീ.പുഷ്പൻ,ശ്രീ. നന്ദകുമാർ,ശ്രീ.പ്രദീപ്‌ എൻ,ശ്രീ. ബൈജു മോൻ, ശ്രീ. ശിവദാസൻ കെ, ശ്രീ. ഡൈനി ഡോക്ടർ നകുൽ, എന്നിവർ വാക്സിനേഷൻ ക്യാമ്പിന് നേതൃത്വം നൽകി.

ബി..ബി.എം.പിയുമായി സഹകരിച്ച് കൂടുതൽ കോവിഡ് വാക്‌സിൻ ഔട്ട്‌ റീച് ക്യാമ്പുകൾ സംഘടിപ്പിക്കുമെന്ന് കെ.പി. സി ഭാരവാഹികൾ അറിയിച്ചു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ കുഴികൾ അടയ്ക്കാൻ എഐ സാങ്കേതികവിദ്യ: കരാറുകാരുടെ വീഴ്ചകൾ പുറത്തുകൊണ്ടുവന്ന് ടെക്കിയുടെ പുതിയ കണ്ടുപിടുത്തം
[masterslider id="10"]

Related posts