ബെംഗളൂരു: ഇന്നലെ കർണാടകയിലെ ബാഗൽകോട്ട്, വിജയപുര തുടങ്ങിയ ജില്ലകളുടെ ചില ഭാഗങ്ങളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. എന്നാൽ ഈ ഭൂചലനത്തിൽ നാശനഷ്ടങ്ങളൊ ആളപായമോ രേഖപ്പെടുത്തിയിട്ടില്ല. കർണാടക – മഹാരാഷ്ട്ര അതിർത്തിയിൽ വരുന്ന പ്രദേശമാണിത്.
ശനിയാഴ്ച അർധരാത്രി 11.47- ഓടെയാണ് ഭൂചലനമുണ്ടായത് എന്ന് സംസ്ഥാന പ്രകൃതിദുരന്ത നിവാരണകേന്ദ്രം (കെ.എസ്.എൻ.ഡി.എം.സി.) അറിയിച്ചു. എന്നാൽ ഇതേസമയം അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ കോലാപ്പൂരിലും നേരിയ തോതിൽ ഭൂചലനമുണ്ടായതായി റിപോർട്ടുകൾ ഉണ്ട്. 3.9 തീവ്രത അടയാളപ്പെടുത്തിയ ഭൂചലനം വിജയപുര ടൗൺ, ബസവന ബാഗവാഡി, ടിക്കോട്ട, ഇൻഡി, സിന്ദഗി തുടങ്ങിയ പ്രദേശങ്ങളിലാണ് അനുഭവപ്പെട്ടത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.