ബെംഗളൂരു: നഗരത്തിൽ ഇന്നലെ ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്ന നിരോധിത മയക്കുമരുന്നുമായി ആഫ്രിക്കൻ സ്വദേശിയെ പോലീസ് പിടികൂടി. ഇന്ത്യയിൽ ടൂറിസ്റ്റ് വിസയിലെത്തി കാലാവധി അവസാനിച്ചിട്ടും മടങ്ങി പോകാതെ നഗരത്തിലെ കമ്മനഹള്ളിയിലായിൽ താമസിച്ചിരുന്ന യുവാവാണ് ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചിന്റെ പിടിയിലായത്.
മുമ്പൊരിക്കൽ മുംബൈയിൽ മയക്കുമരുന്ന് കേസിൽ പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങിയതിനു ശേഷം ബെംഗളൂരുവിലേക്ക് ചേക്കേറുകയായിരുന്നു. കമ്മനഹള്ളിയിലെ വസതിയിൽ നിന്ന് ഏകദേശം 400 ഗ്രാം എം.ഡി.എം.എ., ഗുളികൾ സി.സി.ബി കണ്ടെടുത്തു.
പിടിച്ചെടുത്ത ലഹരിവസ്തുക്കൾക്ക് വിദേശ മാർകെറ്റിൽ ഏകദേശം ഒരു കോടിയോളം രൂപ വിലമതിക്കുന്നതാണെന്ന് പോലീസ് അറിയിച്ചു. എന്നാൽ തുടരന്വേഷണത്തെ ബാധിക്കാൻ ഇടയുള്ളതിനാൽ പിടിയിലായ വിദേശിയുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
മുംബൈയിൽ നിന്നാണ് ഇയാൾ മയക്കുമരുന്നുകൾ നഗരത്തിലെത്തിച്ചിരുന്നത്. മറ്റു പല സാധനങ്ങളുടെയും ഇടയിൽ ഒളിപ്പിച്ചു റോഡ് മാർഗമാണ് ഇവ സംസ്ഥാനത്തേക്ക് കടത്തിയിരുന്നത്. നഗരത്തിലെ പല കോളേജ് വിദ്യാർഥികളും ഐ.ടി. കമ്പനി ജീവനക്കാരുമാണ് പ്രതിയുടെ പക്കൽ നിന്നും ലഹരി വസ്ത്തുക്കൾ വാങ്ങാനായി എത്തുന്നത്.
നഗരത്തിലെ വൈറ്റ്ഫീൽഡിൽ നിന്ന് രണ്ടുകോടി രൂപയുടെ മയക്കുമരുന്നുകളുമായി ജാർഖണ്ഡ് സ്വദേശികളായ രണ്ടുപേർ പിടിയിലായതിനു പിന്നാലെയാണ് ലഹരി വസ്ത്തുക്കളുമായി ആഫ്രിക്കൻ സ്വദേശിയും പിടിയിലായതെന്ന് സി.സി.ബി വൃത്തങ്ങൾ അറിയിച്ചു.
Continuing drive against narcotics, CCB arrest African drug peddler..seize Rs 1 cr worth Ecstacy, LSD..came on Tourist Visa, indulged in drug trafficking violating Visa conditions..to hoodwink Police, drugs taken in toothpaste box, Gel bottles.. @CPBlr @BlrCityPolice pic.twitter.com/6vtDuSbt64
— Sandeep Patil IPS (@ips_patil) September 5, 2021
http://h4k.d79.myftpupload.com/archives/72110
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.