ചൂതാട്ട ക്ലബ്ബ്കളിൽ പരിശോധന; 104 പേർ അറസ്റ്റിൽ

ബെംഗളൂരു; നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ കാശുവെച്ചു ചൂതാട്ടം നടത്തിയ ക്ലബുകളിൽ ബെംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ച് നടത്തിയ പരിശോധനയിൽ ഏകദേശം 104 പേരെ അറസ്റ്റ് ചെയ്തു. ഹൽസൂരു, ഇന്ദിരാനഗർ, സാംപിഗെഹള്ളി എന്നിവിടങ്ങളിൽ നടന്ന റൈഡുകളിലാണ് ഇവർ പിടിയിലായത്.

പിടിയിലായവരിൽ നിന്ന് 4 ലക്ഷം രൂപയും ചൂതാട്ടത്തിന് ഉപയോഗിച്ചിരുന്ന മറ്റു വാർത്തുക്കളും പിടിച്ചെടുത്തു. പരിശോധ നടക്കുന്നതിനിടെ പലരും ഓടി രക്ഷപ്പെട്ടന്നും ഇവരെ ഉടൻ പിടികൂടുമെന്നും സി.സി.ബി അറിയിച്ചു.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

ശനിയാഴ്ച രാത്രിയോടെയാണ് നഗരത്തിലെ വിവിധ ക്ലബുകളിൽ മിന്നൽ പരിശോധന നടന്നത്. ചൂതാട്ടത്തിനൊപ്പം പലതരം കളികളുടെ ബെറ്റിങ്ങും ഇത്തരം കേന്ദ്രങ്ങളിൽ സജീവമാനിന്നും ദിവസേന ലക്ഷകണക്കിന് രൂപയുടെ ചൂതാട്ടം നടക്കുന്നതായും പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അച്ഛനെയും സഹോദരിയെയും ആൺകുട്ടി കഴുത്തറുത്തു കൊന്നു, അമ്മയ്ക്ക് ഗുരുതരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts