ബെംഗളൂരുവില്‍ കത്തിക്കരിഞ്ഞ കാറിനുള്ളില്‍ വ്യവസായിയുടെ മൃതദേഹം കണ്ടെത്തി 

ബെംഗളൂരു: വ്യവസായിയുടെ മൃതദേഹം പൂർണമായും കത്തിക്കരിഞ്ഞ നിലയില്‍ കാറിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.

മുദ്ദീനപ്പള്ളിയിലെ വിശ്വേശ്വരയ്യ ബാരംഗയില്‍ ആണ് സംഭവം. നാഗരബാവി രണ്ടാം ഫേസ് 12-ാം മെയിൻ റോഡില്‍ താമസക്കാരനായ വ്യവസായി പ്രദീപ് (42) ആണ് മരിച്ചത്. മുദ്ദിനപ്പള്ളിയിലെ ആളൊഴിഞ്ഞ പറമ്പിലാണ് സംഭവം.

  ബന്ദിപ്പൂർ സഫാരിക്കെതിരെ കർഷകരോഷം; നാളെ മുതൽ മരണം വരെ നിരാഹാര സമരം

ന്യൂഡല്‍ഹി റജിസ്‌ട്രേഷനുള്ള സ്‌കോഡ കാറിന് തീപിടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിച്ചു.

ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തീ അണച്ചപ്പോള്‍ കാറില്‍ പൂർണമായി കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു.

പ്രദീപ് കാറില്‍ പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.

ഇപ്പോള്‍ മൃതദേഹം വിക്ടോറിയ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ടെന്നും ബിഎൻഎസ്‌എസ് 194 വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ടെന്നും ഡിസിപി (വെസ്റ്റ്) എസ് ഗിരീഷ് പറഞ്ഞു. സംഭവത്തില്‍ ബദറഹള്ളി പോലീസ് അന്വേഷണം ആരംഭിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സൂക്ഷിച്ചോളൂ ന​ഗരത്തിൽ ജലക്ഷാമം രൂക്ഷം; കാവേരി ജലവിതരണത്തില്‍ നിയന്ത്രണം; ജലം പാഴാക്കിയാല്‍ പിഴ വരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇറാൻ-ഇസ്രായേൽ യുദ്ധം ബാധിക്കുന്നത് കർണാടകയിലെ സാധാരണക്കാരന്റെ വയറിനെ; വെറൈറ്റി മെനു കട്ട്; ഇനി ഇന്ദിര കാന്റീനിലെ മെനു ഇത്!!!
[masterslider id="10"]

Related posts

Click Here to Follow Us