ടൂറിസ്റ്റ് ബസ് അപകടം; ഒരു വിദ്യാർത്ഥി മരിച്ചു, 40 ഓളം പേർക്ക് പരിക്ക്

ഇടുക്കി: അടിമാലിയില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥി മരിച്ചു. മലപ്പുറം സ്വദേശി മില്‍ഹാജ് ആണ് മരിച്ചത്.

ബസിന് അടിയില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. നാട്ടുകാര്‍ രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അപകടത്തില്‍ വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും അടക്കം 44 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സാരമായി പരിക്കേറ്റ രണ്ടു പേരെ വിദഗ്ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയതായി റിപ്പോര്‍ട്ടുണ്ട്.

  ലൈംഗിക ഉത്തേജന മരുന്നിന്റെ അമിത ഉപയോഗം; ഫ്ലാറ്റിൽ പ്രതിശ്രുത വധുവിനെ കാത്തിരുന്ന യുവാവ് മരിച്ച നിലയിൽ

കല്ലാര്‍കുട്ടി മയിലാടും പാറ റൂട്ടില്‍ അടിമാലി തിങ്കള്‍ക്കാടിന് സമീപം മുനിയറയിലാണ് സംഭവം. രാത്രി ഒന്നേകാലോടെയാണ് അപകടമുണ്ടായത്. മലപ്പുറം വളാഞ്ചേരി റീജിയണല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ആണ് അപകടത്തില്‍പ്പെട്ടത്.

വിനോദയാത്രയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. തിങ്കള്‍ക്കാടിന് സമീപം വെച്ച്‌ ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു. കുത്തനെയുള്ള ഇറക്കവും കൊടും വളവിലും ബസിന് നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയിൽ പാതിരാത്രി 'പാട്ടുക്കച്ചേരി'; യാത്രക്കാരെ വലച്ച 11 യുവതികൾക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കോറമംഗലയിലെ പബ്ബിൽ തുടങ്ങി വെച്ചു; ബെംഗളൂരു പോലീസിന്റെ മുന്നിൽ വെച്ച് പെൺകുട്ടികൾ യുവാവിനെ തല്ലിചതച്ചു! വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us