കാർ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി മരിച്ചു

child

ബെംഗളൂരു: കര്‍ണാടകയിലെ ഹനഗലിലുണ്ടായ കാര്‍ അപകടത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിൽ ആയിരുന്ന പെൺകുട്ടി ഇന്നലെ രാത്രി മരിച്ചു. തളങ്കര നുസ്രത് നഗറിലെ സിയാദ് – നിഷാന സജ്‌ന ദമ്പതികളുടെ മകള്‍ ഇസ മറിയ (രണ്ട്) ആണ് മരിച്ചത്.

ഹുബ്ബള്ളിയിലെ കെഎല്‍ഇ സുചിരായ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് ഇസ മരിച്ചത്.

  ഫുട്‌ബോർഡിൽ തൂങ്ങി അപകടകരമായ യാത്ര: ബസ് ഉടമയ്‌ക്കെതിരെ കേസെടുത്ത് പോലീസ്

ഇസയുടെ മരണത്തോടെ അതിദാരുണമായ കാര്‍ അപകടത്തില്‍ കുടുംബത്തിലെ നാല് പേരാണ് മരിച്ചത്. നേരത്തെ സിയാദ് – നിഷാന ദമ്പതികളുടെ മകന്‍ മുഹമ്മദും (മൂന്നര) സിയാദിന്റെ മാതാപിതാക്കളായ മുഹമ്മദ് (65), ആഇശ (62) എന്നിവരും അപകടം നടന്ന ദിവസം തന്നെ മരിച്ചിരുന്നു.

അതേസമയം അപകടത്തില്‍ പരുക്കേറ്റ സിയാദും, നിശാനയും ഹുബ്ബള്ളിയിലെ കെഎല്‍ഇ സുചിരായ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. സിയാദ് ഇതുവരെ അപകട നില തരണം ചെയ്‌തിട്ടില്ല. നിശാനയുടെ കാലിനാണ് പരുക്കേറ്റത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിയന്ത്രണം വിട്ട കാർ യുവതിയെ ഇടിച്ചുതെറിപ്പിച്ചു; ഡാഷ്‌ബോർഡ് ദൃശ്യങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ഗുട്കയ്ക്കും പാൻ മസാലയ്ക്കും പൂർണ നിരോധനം; വിലക്ക് ഒരു നിശ്ചിത വർഷം വരെ 
[masterslider id="10"]

Related posts