കർണാടക ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം ; അമിത് ഷാ

ബെംഗളൂരു: ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടമാണ് കര്‍ണാടക സംസ്ഥാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

തെരഞ്ഞെടുപ്പിനെ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി നേരിടുമെന്ന അഭ്യൂഹങ്ങളെ അമിത് ഷാ തള്ളി. തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഒറ്റക്ക് തന്നെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ദക്ഷിണേന്ത്യയില്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

  ബെംഗളൂരു വിമാനത്താവളത്തിൽ ഇനി കാത്തിരിപ്പ് വിരസമല്ല; വിവരവിവരണം നൽകുന്ന സ്ക്രീനുകളിൽ വേറിട്ട പരീക്ഷണവുമായി ടെർമിനൽ 2

ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുകയെന്നത് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിജ്ഞയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts