പണമിടപാട് സ്ഥാപനത്തിൽ നിന്ന് മലയാളിക്ക് ഭീഷണി

ബെംഗളൂരു: പണമിടപാട് സ്ഥാപനത്തിൽ നിന്ന് മലയാളിക്ക് ഭീഷണി. തൃശ്ശൂർ സ്വദേശിയായ വ്യവസായിയാണ് സ്ഥാപനത്തിനെതിരെ പരാതി ഉന്നയിച്ചത്.

വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള പണമിടപാട് സ്ഥാപനത്തിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇയാൾ.

വായ്പാതിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കർണാടക ഹൈക്കോടതിയുടെയും മറ്റുചില സർക്കാർ സ്ഥാപനങ്ങളുടെയും ലോഗോ വെച്ചുള്ള ഭീഷണി കത്ത് നൽകിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുമെന്ന് അഭിഭാഷകൻ രഞ്ജിത് ശങ്കർ പറഞ്ഞു.

  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം

ഇത്തരം പണമിടപാട് സ്ഥാപനങ്ങളെ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകുമെന്ന് അഭിഭാഷകൻ വെളിപ്പെടുത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓഫീസ് മീറ്റിങ്ങിൽ ഏറ്റവും കൂടുതൽ ടെൻഷൻ നൽകുന്നത് ആര്? സഹപ്രവർത്തകരെ തിരിച്ചറിയാൻ 'ലീഡർബോർഡ്' ഒരുക്കി ബെംഗളൂരു ടെക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts