മലയാളം മിഷൻ – “സുഗതാഞ്ജലി”കാവ്യാലാപന മത്സരം.

ബെംഗളൂരു : പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവർപ്പപ്പിച്ചു കൊണ്ട് മലയാളം മിഷൻ പൂക്കാലം വെബ്  മാഗസിന്റെ ആഭിമുഖ്യത്തിൽ  “സുഗതാഞ്ജലി”അന്തർ ചാപ്റ്റർ കാവ്യാലാപന മത്സരം സംഘടിപ്പിക്കുന്നു.
മലയാളം മിഷൻ വിദ്യാർത്ഥികൾക്കായുള്ള ഈ മത്സരത്തിൽ സുഗതകുമാരി ടീച്ചറുടെ  കവിതകൾ ആയിരിക്കും ആലപിക്കപ്പെടുക.
മിഷൻ  കർണാടക ചാപ്റ്ററിന്റെ  സോൺ തല  മത്സരങ്ങൾ  ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഫെബ്രുവരി 14 നു മുൻപായും,ചാപ്റ്റർ തല മത്സരങ്ങൾ ഫെബ്രുവരി 21 നും, ഫൈനൽ മത്സരങ്ങൾ അന്താരാഷ്ട്ര ചാപ്റ്റർ അടിസ്ഥാനത്തിൽ മാർച്ച്  6 നും ഓൺലൈനായി നടക്കും.
വിജയികൾക്ക് മലയാളം മിഷനിൽ നിന്നുള്ള ക്യാഷ് അവാർഡും സാക്ഷ്യ പത്രവും നൽകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ ഞെട്ടിച്ച് 'മരണപ്പാച്ചിൽ'; ഒരു സ്കൂട്ടറിൽ ആറ് കുട്ടികൾ, വാഹനം ഓടിച്ചത് പത്ത് വയസ്സുകാരൻ
  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us