കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു;നാല് മരണം.

ബെംഗളൂരു : ബെളഗാവിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് 3 സ്ത്രീകള്‍  അടക്കം നാല് പേര്‍ മരിച്ചു. സാവാദത്തി താലൂക്കിലെ ചച്ചാടി-ഗോണ്ടമര ക്രോസ്സില്‍ ഇന്ന് വൈകുന്നേരം 4 മണിയോടെ യാണ് അപകടം നടന്നത്. ബെളഗാവിയില്‍ നിന്ന് യെരഗട്ടിയിലേക്ക് പോകുകയയിരുന്ന ബസിനെ അപകടത്തിനു ശേഷം ക്രയിനിന്റെ സഹായത്തോടെയാണ് മാറ്റിയത്. യെരഗട്ടിയില്‍ നിന്ന് ബെലഗാവിയിലേക്ക് പോകുകയായിരുന്ന ഐ 20 സ്പോര്‍ട്സ് എഡിഷന്‍ കാറില്‍ യാത്ര ചെയ്ത ലക്ഷ്മി,പ്രസാദ്‌,അങ്കിത,ദീപ എന്നിവര്‍ ആണ് അപകടത്തില്‍ മരിച്ചത്. ബസില്‍ യാത്ര ചെയ്തവര്‍ക്കും ചെറിയ രീതിയില്‍ പരിക്ക് പറ്റി,അതെ സമയം ബെലഗാവിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മന്ത്രി…

Read More

സംസ്ഥാനത്ത് ഇന്ന് 573 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;401 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 573 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.401 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.70 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 401 ആകെ ഡിസ്ചാര്‍ജ് : 916325 ഇന്നത്തെ കേസുകള്‍ : 573 ആകെ ആക്റ്റീവ് കേസുകള്‍ : 7510 ഇന്ന് കോവിഡ് മരണം : 4 ആകെ കോവിഡ് മരണം : 12197 ആകെ പോസിറ്റീവ് കേസുകള്‍ : 936051 തീവ്ര പരിചരണ…

Read More

കെ-ടു-കെ 2021 ബെംഗളൂരുവില്‍…

ബെംഗളൂരു : അരോഗ്യകരമായ ഇന്ത്യ എന്ന സന്ദേശവുമായി നാവിക ഉദ്യോഗസ്ഥരായ രാംരത്തനും സഞ്ജയ്കുമാറും നടത്തുന്ന കെ-ടു- കെ 2021 മാരത്തൺ ഞായറാഴ്ച്ച ബെംഗളൂരുവിലെത്തി. കാശ്മീർ  മുതൽ കന്യാകുമാരി വരെ 4431 കി.മീ 56 ദിവസം കൊണ്ട് ഓടിയെത്താൻ പദ്ധതിയിട്ടിരിക്കുന്ന ഇരുവർക്കും പൂർവ്വ നാവിക ഉദ്യോഗസ്ഥർ സംഘം, ബെംഗളൂരു ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഊഷ്മളമായ വരവേൽപ്പ് നൽകി. ലോകയുവജന ദിനമായ ജനുവരി 12 ന് കന്യാകുമാരിയിൽ നിന്നും തുടങ്ങിയ ഓട്ടം മാർച്ച് 8 വനിതാ ദിനത്തിൽ കാശ്മീരിലെ ഡാൽ തടാകത്തിൽ അവസാനിക്കും. സോൾസ് ഓഫ് കൊച്ചിൻ ചാപ്റ്ററിന്റെ…

Read More

പണമിടപാട് സ്ഥാപനത്തിൽ നിന്ന് മലയാളിക്ക് ഭീഷണി

ബെംഗളൂരു: പണമിടപാട് സ്ഥാപനത്തിൽ നിന്ന് മലയാളിക്ക് ഭീഷണി. തൃശ്ശൂർ സ്വദേശിയായ വ്യവസായിയാണ് സ്ഥാപനത്തിനെതിരെ പരാതി ഉന്നയിച്ചത്. വായ്പാ തിരിച്ചടവ് മുടങ്ങിയതിന്റെ പേരിൽ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള പണമിടപാട് സ്ഥാപനത്തിനെതിരേ കർണാടക ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങിയിരിക്കുകയാണ് ഇയാൾ. വായ്പാതിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് കർണാടക ഹൈക്കോടതിയുടെയും മറ്റുചില സർക്കാർ സ്ഥാപനങ്ങളുടെയും ലോഗോ വെച്ചുള്ള ഭീഷണി കത്ത് നൽകിയതായും പരാതിയിൽ ചൂണ്ടിക്കാട്ടുമെന്ന് അഭിഭാഷകൻ രഞ്ജിത് ശങ്കർ പറഞ്ഞു. ഇത്തരം പണമിടപാട് സ്ഥാപനങ്ങളെ നിർത്തലാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകുമെന്ന് അഭിഭാഷകൻ വെളിപ്പെടുത്തി.

Read More

മലയാളം മിഷൻ – “സുഗതാഞ്ജലി”കാവ്യാലാപന മത്സരം.

ബെംഗളൂരു : പ്രശസ്ത കവയിത്രിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചറിന് ആദരവർപ്പപ്പിച്ചു കൊണ്ട് മലയാളം മിഷൻ പൂക്കാലം വെബ്  മാഗസിന്റെ ആഭിമുഖ്യത്തിൽ  “സുഗതാഞ്ജലി”അന്തർ ചാപ്റ്റർ കാവ്യാലാപന മത്സരം സംഘടിപ്പിക്കുന്നു. മലയാളം മിഷൻ വിദ്യാർത്ഥികൾക്കായുള്ള ഈ മത്സരത്തിൽ സുഗതകുമാരി ടീച്ചറുടെ  കവിതകൾ ആയിരിക്കും ആലപിക്കപ്പെടുക. മിഷൻ  കർണാടക ചാപ്റ്ററിന്റെ  സോൺ തല  മത്സരങ്ങൾ  ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ ഫെബ്രുവരി 14 നു മുൻപായും,ചാപ്റ്റർ തല മത്സരങ്ങൾ ഫെബ്രുവരി 21 നും, ഫൈനൽ മത്സരങ്ങൾ അന്താരാഷ്ട്ര ചാപ്റ്റർ അടിസ്ഥാനത്തിൽ മാർച്ച്  6 നും ഓൺലൈനായി നടക്കും.…

Read More

ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ച; നടന്നത് വമ്പൻ ആസൂത്രണം

ഹൊസൂർ: ഹൊസൂരിലെ മുത്തൂറ്റ് ഫിനാൻസിലെ കവർച്ചയ്ക്കു പിന്നിൽ നടന്നത് വമ്പൻ ആസൂത്രണം. അന്തർസംസ്ഥാന കൊള്ളസംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായതെന്ന് പോലീസ്. മധ്യപ്രദേശ് സ്വദേശികളായ രൂപ് സിങ് ബാഗൽ, അമിത് എന്ന വിവേക് ശുക്ല, ശങ്കർ സിങ് ബാഗൽ, പവൻകുമാർ വിഷ്‌കർമ, ഭൂപേന്ദർ മഞ്ചി, വിവേക് മണ്ടേൽ, ടീക് റാം, രാജീവ് കുമാർ, ലാല്യ പാണ്ഡെ എന്നിവരാണ് അറസ്റ്റിലായവർ. പിടിയിലായവരുടെ കവർച്ചാ രീതിയെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: മൂന്നുമാസം മുമ്പ് രൂപ് സിങ് ബാഗലും അമിത്തും ബെംഗളൂരുവിൽ എത്തി. പലയിടങ്ങളിൽ കവർച്ച നടത്തുകയായിരുന്നു പദ്ധതി. വാടകമുറിയിൽ താമസിച്ചായിരുന്നു ഗൂഢാലോചന.…

Read More

ശിവമോ​ഗയിലെ കരിങ്കൽ ക്വാറിയിലെ സ്ഫോടനത്തിൽ ദുരൂഹത; ഹൈക്കോടതി ജഡ്ജി അന്വേഷണം നടത്തണമെന്ന് കോൺഗ്രസ്

ബെംഗളൂരു: ശിവമോ​ഗയിലെ കരിങ്കൽ ക്വാറിയിലെ സ്ഫോടനത്തിൽ ദുരൂഹത; ഹൈക്കോടതി ജഡ്ജി അന്വേഷണം നടത്തണെമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ അനധികൃത ക്വാറികളുടെ പ്രവർത്തനം ഉടൻ നിരോധിക്കണമെന്നും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. സ്‌ഫോടനം നടക്കുന്നതിന്‌ അരമണിക്കൂർമുമ്പ്‌‌ ബൊലേറോ ജീപ്പിലാണ്‌ ജലാസ്‌റ്റിൻ സ്‌റ്റിക്കുകൾ കൊണ്ടുവന്നതെന്ന്‌‌ പ്രദേശവാസികളുടെ മൊഴി. എന്നാല്‍ ശിവമോഗയിലെ അബലഗെരെ ഗ്രാമത്തിലെ ഹുനസോടുവിലെ ക്വാറിയിലേക്ക്‌ ട്രക്കിൽ കൊണ്ടുപോയ ജലാസ്‌റ്റിൻ സ്‌റ്റിക്കുകളാണ്‌ പൊട്ടിത്തെറിച്ച് ആറുപേര്‍ മരിച്ചെന്നാണ് ഔദ്യോ​ഗികഭാഷ്യം. സ്ഫോടനം നടന്ന കരിങ്കൽ ക്വാറിപ്രദേശം മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സന്ദർശിച്ചു. ശനിയാഴ്ച വൈകിട്ടാണ് അദ്ദേഹം പ്രദേശത്തെത്തിയത്. സംഭവത്തിന്റെ വിശദാംശങ്ങൾ നേരിട്ടറിയാനാണ് അദ്ദേഹമെത്തിയത്.…

Read More

കെ.എസ്.ആർ.ടി.സിക്കും അനുബന്ധ കമ്പനികൾക്കും കൂടി നഷ്ടം 3700 കോടി.

ബെംഗളൂരു : കോവിഡുമായി ബന്ധപ്പെട്ട് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനെ തുടർന്ന് കെ.എസ്.ആർ.ടി.സി, ബി.എം.ടി.സി, എൻ.ഇ.കെ.ആർ.ടി.സി., എൻ.ഡബ്ലു.കെ.ആർ.ടി.സി എന്നിവക്ക് എല്ലാം ചേർന്ന് 3700 കോടിയുടെ നഷ്ടമുണ്ടായതായി ഗതാഗത ചുമതലയുള്ള ഉപമുഖ്യമന്ത്രി ലക്ഷ്മൺ സാവദി. ധാർവാഡിലെ കലഗട്ടാഗിയിൽ പുതിയ ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 1.30 ലക്ഷം ജീവനക്കാരുടെ ശമ്പളവിതരണത്തിനായി സർക്കാർ 1746 കോടി രൂപ നൽകിയതായും മന്ത്രി പറഞ്ഞു. ലോക്ഡൗണിന് ശേഷം സർവീസുകൾ പുനരാരംഭിച്ചുവെങ്കിലും പഴയ രീതിയിൽ ആളുകൾ സർവ്വീസ് ഉപയോഗിച്ച് തുടങ്ങിയിട്ടില്ല.

Read More

ഇത്തരം പരസ്യങ്ങൾ നല്‍കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി

ന്യൂഡല്‍ഹി: നിരവധി പരസ്യങ്ങളാണ് നിലവിലെ കൊവിഡ് രോഗബാധയുടെ സാഹചര്യത്തെ ചൂഷണം ചെയ്ത് പുറത്തിറങ്ങുന്നത്. ഇതിനെതിരെ കര്‍ശന നടപടിയുമായി വരികയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സി സി പി എ). ഇത്തരം വില്‍പനാ രീതികള്‍ ശരിയല്ലെന്ന നിലപാടിലാണ് സിസിപിഎ. അതുകൊണ്ടു തന്നെ ഇത്തരം കമ്പനികള്‍ക്കെതിരെ രണ്ട് വര്‍ഷം തടവോ പത്ത് ലക്ഷം രൂപ പിഴയോ ഈടാക്കാന്‍ സിസിപിഎ തീരുമാനിച്ചു. കഴിഞ്ഞ ജനുവരി മുതല്‍ ജൂലായ് വരെ സാനിറ്റൈസറുകളുടെ പരസ്യം 100 ശതമാനമാണ് വര്‍ദ്ധിച്ചത്. വ്യക്തി ശുചിത്വത്തിനുളള വസ്തുക്കളുടെയും ശുചീകരണ വസ്തുക്കളുടെയും പരസ്യം 20 ശതമാനവും കൂടി. ഇത്തരം…

Read More

ഷെയർ ബ്രോക്കർമാരെണെന്ന വ്യജേന തട്ടിപ്പ്; സോഫ്റ്റ്‌വേർ എൻജിനിയർമാരെ കബളിപ്പിച്ച് പണം തട്ടിയ മൂന്നുപേർ പിടിയിൽ

ബെംഗളൂരു: സോഫ്റ്റ്‌വേർ എൻജിനിയർമാരെ ഷെയർ ബ്രോക്കർമാരെണെന്ന വ്യജേന കബളിപ്പിച്ച് പണം തട്ടിയ മൂന്നുപേർ പിടിയിൽ. കൊത്തന്നൂർ സ്വദേശി സ്റ്റീഫൻ ജോൺസ് ( 32), എൻ. ആർ. ഐ. ലേഔട്ട് സ്വദേശി രാഘവേന്ദ്ര (27), വിദ്യാരണ്യപുര സ്വദേശി മഞ്ജുനാഥ് (39) എന്നിവരെയാണ് ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സി.സി.ബി.) അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് എട്ടുകോടിയോളം വിലമതിക്കുന്ന ആഡംബര വസ്തുക്കളും മൂന്നു കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇലക്‌ട്രോണിക് സിറ്റിയിൽ താമസക്കാരനായ ഐ.ടി. ജീവനക്കാരന്റെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ ഒട്ടേറെപ്പേരെ സംഘം കബളിപ്പിച്ചതായി കണ്ടെത്തുകയായിരുന്നു.…

Read More
Click Here to Follow Us