ഇത്തരം പരസ്യങ്ങൾ നല്‍കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി

ന്യൂഡല്‍ഹി: നിരവധി പരസ്യങ്ങളാണ് നിലവിലെ കൊവിഡ് രോഗബാധയുടെ സാഹചര്യത്തെ ചൂഷണം ചെയ്ത് പുറത്തിറങ്ങുന്നത്.

ഇതിനെതിരെ കര്‍ശന നടപടിയുമായി വരികയാണ് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി(സി സി പി എ). ഇത്തരം വില്‍പനാ രീതികള്‍ ശരിയല്ലെന്ന നിലപാടിലാണ് സിസിപിഎ.

അതുകൊണ്ടു തന്നെ ഇത്തരം കമ്പനികള്‍ക്കെതിരെ രണ്ട് വര്‍ഷം തടവോ പത്ത് ലക്ഷം രൂപ പിഴയോ ഈടാക്കാന്‍ സിസിപിഎ തീരുമാനിച്ചു.

  പത്തു വർഷത്തെ പ്രണയം സഫലം: ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജിന റോഡ്രിഗസും വിവാഹിതരായി

കഴിഞ്ഞ ജനുവരി മുതല്‍ ജൂലായ് വരെ സാനിറ്റൈസറുകളുടെ പരസ്യം 100 ശതമാനമാണ് വര്‍ദ്ധിച്ചത്.

വ്യക്തി ശുചിത്വത്തിനുളള വസ്തുക്കളുടെയും ശുചീകരണ വസ്തുക്കളുടെയും പരസ്യം 20 ശതമാനവും കൂടി.

ഇത്തരം വിഭാഗങ്ങളെല്ലാം പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്നതായാണ് പരസ്യം നല്‍കിയത്.

രാജ്യത്തെ പരസ്യ ദാതാക്കളുടെ തന്നെ സംഘടനയായ അഡ്വര്‍ടൈസിംഗ് സ്റ്റാന്റേര്‍ഡ്സ് കൗണ്‍സില്‍(എ.എസ്.സി.ഐ) ഇക്കാര്യത്തില്‍ ഫലപ്രദമായ നടപടിയൊന്നും എടുക്കാതിരുന്നതോടെയാണ് സിസിപിഎ കടുത്ത നടപടിയെടുക്കാന്‍ തീരുമാനിച്ചത് എന്നാണ് റിപ്പോർട്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts