കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചു;നാല് മരണം.

ബെംഗളൂരു : ബെളഗാവിയില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് 3 സ്ത്രീകള്‍  അടക്കം നാല് പേര്‍ മരിച്ചു.

സാവാദത്തി താലൂക്കിലെ ചച്ചാടി-ഗോണ്ടമര ക്രോസ്സില്‍ ഇന്ന് വൈകുന്നേരം 4 മണിയോടെ യാണ് അപകടം നടന്നത്.

ബെളഗാവിയില്‍ നിന്ന് യെരഗട്ടിയിലേക്ക് പോകുകയയിരുന്ന ബസിനെ അപകടത്തിനു ശേഷം ക്രയിനിന്റെ സഹായത്തോടെയാണ് മാറ്റിയത്.

യെരഗട്ടിയില്‍ നിന്ന് ബെലഗാവിയിലേക്ക് പോകുകയായിരുന്ന ഐ 20 സ്പോര്‍ട്സ് എഡിഷന്‍ കാറില്‍ യാത്ര ചെയ്ത ലക്ഷ്മി,പ്രസാദ്‌,അങ്കിത,ദീപ എന്നിവര്‍ ആണ് അപകടത്തില്‍ മരിച്ചത്.

  കാർ തീപിടിത്തം: വില്ലനായത് കാറിനുള്ളിലെ പെട്രോൾ; കന്നാസുമായി പോയ ദുരൂഹ സാഹചര്യത്തിലുള്ള സ്ത്രീക്കായി പോലീസ് തിരച്ചിൽ

ബസില്‍ യാത്ര ചെയ്തവര്‍ക്കും ചെറിയ രീതിയില്‍ പരിക്ക് പറ്റി,അതെ സമയം ബെലഗാവിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന മന്ത്രി മുരുഗേഷ് നിറാനി ആ വഴിക്ക് വരികയും ,പെട്ടെന്ന്‍ തന്നെ യാത്രക്കാര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിൽ ഇന്ന് 6 വരെ ഗതാഗത നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts