അപ്പാർട്ട്മെൻ്റിൻ്റെ പാർക്കിംഗ് സ്ഥലത്ത് പുലി!

ബെംഗളൂരു : വീണ്ടും പുലിപ്പേടിയിൽ നഗരം, 2016ൽ മാറത്തഹള്ളിയിലെ ഒരു സ്വകാര്യ സ്കൂളിൽ പുലികയറിയതും പിടിക്കാൻ ശ്രമിച്ചതും പുലി അക്രമിച്ചത് എല്ലാം വാർത്തയായിരുന്നു.

എന്നാൽ നഗരത്തിലെ ഒരു അപ്പാർട്ട്മെൻറ് സമുച്ചയത്തിൽ പുലി കയറിയതാണ് ഇപ്പോൾ ഏറ്റവും പുതിയ വാർത്ത.

ബന്നാർഘട്ട റോഡിലെ പ്രസ്റ്റീജ് സോംഗ് അപ്പാർട്ട്മെൻ്റിൽ ശനിയാഴ്ച പുലർച്ചെ 5:20 ന് പാർക്കിംഗ് സ്ഥലത്തേക്ക് പുലി കയറുന്നതും 6:00 ന് പുറത്തേക്ക് പോകുന്നതുമാണ് സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

സംഭവം അറിഞ്ഞ ഉടൻ തെരച്ചിൽ ആരംഭിച്ചുവെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ബന്നാർഘട്ട നാഷണൽ പാർക്കിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ദൂരത്തായാണ് പുലിയെ കണ്ടത്.നഗരമധ്യത്തിൽ നിന്ന് 20 കിലേ മീറ്റർ ദൂരം വരും ഇവിടേക്ക്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആവേശം വാനോളം; ഫിഫ ലോകകപ്പ് ലഹരിയിൽ ബെംഗളൂരുവിലെ ‘മിനി ബ്രസീലും’ ഫുട്ബോൾ ഗ്രാമങ്ങളും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റെസ്റ്റോറന്റുകൾ തോൽക്കുന്നിടം; ബെംഗളൂരുവിലെ വീടുകളിൽ ഒളിച്ചിരിക്കുന്ന ആ 'രുചിരഹസ്യങ്ങൾ'
[masterslider id="10"]

Related posts