സംസ്ഥാനത്ത് ഇന്ന് 375 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു;1036 പേര്‍ക്ക് ഡിസ്ചാര്‍ജ്.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 375 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1036 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി .0.63 % കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1036 ആകെ ഡിസ്ചാര്‍ജ് : 917361 ഇന്നത്തെ കേസുകള്‍ : 375 ആകെ ആക്റ്റീവ് കേസുകള്‍ : 6846 ഇന്ന് കോവിഡ് മരണം : 3 ആകെ കോവിഡ് മരണം : 12200 ആകെ പോസിറ്റീവ് കേസുകള്‍ : 936426 തീവ്ര പരിചരണ…

Read More

എസ്.പി.ബാല സുബ്രഹ്മണ്യം,ഡോ:ബി.എം.ഹെഗ്‌ഡേ എന്നിവർക്ക് പദ്മ വിഭൂഷൻ; കെ.എസ്.ചിത്രക്ക് പദ്മ ഭൂഷൻ…

ന്യൂഡൽഹി: രാജ്യം 72-ാം റിപബ്ളിക് ദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെ ഈ വർഷത്തെ പദ്മ പുരസ്കാര ജേതാക്കളുടെ പേരുകൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചു. മുൻജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബേ, സുദർശൻ സാഹു, എസ്.പി.ബാലസുബ്രഹ്മണ്യം, സുദർശൻ റാവു, ബി.ബി.ലാൽ, ബിഎം ഹെഗ്ഡേ എന്നിങ്ങനെ ഏഴ് പേർക്കാണ് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മവിഭൂഷണ് പ്രഖ്യാപിച്ചിരിക്കുന്നത്. പ്രശസ്ത കന്നഡ എഴുത്തുകാരനായ ചന്ദ്രശേഖര കമ്പാർ,ഗായിക കെ.എസ്.ചിത്രയ്ക്ക് പത്മഭൂഷൺ ലഭിച്ചു. ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് പത്മശ്രീയും ലഭിച്ചു. കെ.എസ്.ചിത്ര,  മുൻസ്പീക്കർ സുമിത്രാ മഹാജൻ, പ്രധാനമന്ത്രിയുടെ മുൻപ്രിൻസിപ്പൾ സെക്രട്ടറി നിപേന്ദ്ര മിശ്ര, അന്തരിച്ച കേന്ദ്രമന്ത്രി രാം…

Read More

രാജ്യത്ത് 2 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയ ആദ്യ സംസ്ഥാനമായി കർണാടക

ബെംഗളൂരു: ഇതുവരെ രാജ്യത്ത് 2 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയ ആദ്യ സംസ്ഥാനമെന്ന പദവി കര്‍ണാടക്ക് സ്വന്തം. ഇന്ന് ഉച്ചയോടെ 2,06,577 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജനുവരി 16 മുതലാണ് രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയത്. രാജ്യത്ത് ഇതുവരെ 16 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 28,613 കേന്ദ്രങ്ങളിലായാണ് വാക്‌സിന്‍ നല്‍കിയത്. രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 13,203 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13,298 പേര്‍ രോഗമുക്തരായി. 131 പേര്‍ മരിച്ചു. ഇതുവരെ രാജ്യത്ത് 1,06,67,736 പേര്‍ക്കാണ് കൊവിഡ്…

Read More

കന്നഡ നടി ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി.

ബെംഗളൂരു : കന്നഡ സിനിമാ താരവും ബിഗ് ബോസ് മൽസരാർത്ഥിയുമായിരുന്ന ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. വിഷാദ രോഗം ഉണ്ടായിരുന്ന ജയശ്രിയുടെ മരണം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് ഉച്ചകഴിഞ്ഞ് ഒരു പുനരധിവാസ കേന്ദ്രത്തിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. താൻ വിഷാദത്തിലാണെന്നും ആത്മഹത്യ ചെയ്യുമെന്നും മറ്റും മുൻപ് നടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. തനിക്ക് സാമ്പത്തിക പ്രശ്നമില്ല എന്നാൽ വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ കടന്നു പോകുകയാണ് എന്നും നടി മുൻപ് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. യുവനടിയുടെ മരണം കന്നഡ ചലച്ചിത്ര മേഖലയെ ഞെട്ടിച്ചിരിക്കുകയാണ്,…

Read More

താണ്ഡവ് വെബ് സീരീസിനെതിരേ കെ.ആർ. പുരം പോലീസ് കേസെടുത്തു

ബെംഗളൂരു: താണ്ഡവ് വെബ് സീരീസിനെതിരേ കെ.ആർ. പുരം പോലീസ് കേസെടുത്തു. ആമസോൺ പ്രൈം സംപ്രേഷണം ചെയ്യുന്ന താണ്ഡവ് വെബ് സീരീസിന്റെ അണിയറപ്രവർത്തകരുടെ പേരിലാണ് പോലീസ് കേസ്. താണ്ഡവിനെതിരേ നേരത്തേ ഉത്തർപ്രദേശിലും പോലീസ് കേസെടുത്തിരുന്നു. മതവികാരം വൃണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി നഗരത്തിലെ കിരൺ ആരാധ്യ എന്ന പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് കെ.ആർ. പുരം പോലീസ് കേസെടുത്തത്. സീരീസിന്റെ സംവിധായകൻ അലി അബ്ബാസ് സഫർ, നിർമാതാവ് ഫർഹാൻ അക്തർ, നടന്മാരായ മുഹമ്മദ് സീഷാൻ അയ്യൂബ്, സെയ്ഫ് അലി ഖാൻ, ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യയിലെ മേധാവി അപർണ പുരോഹിത്…

Read More

അപ്പാർട്ട്മെൻ്റിൻ്റെ പാർക്കിംഗ് സ്ഥലത്ത് പുലി!

ബെംഗളൂരു : വീണ്ടും പുലിപ്പേടിയിൽ നഗരം, 2016ൽ മാറത്തഹള്ളിയിലെ ഒരു സ്വകാര്യ സ്കൂളിൽ പുലികയറിയതും പിടിക്കാൻ ശ്രമിച്ചതും പുലി അക്രമിച്ചത് എല്ലാം വാർത്തയായിരുന്നു. എന്നാൽ നഗരത്തിലെ ഒരു അപ്പാർട്ട്മെൻറ് സമുച്ചയത്തിൽ പുലി കയറിയതാണ് ഇപ്പോൾ ഏറ്റവും പുതിയ വാർത്ത. ബന്നാർഘട്ട റോഡിലെ പ്രസ്റ്റീജ് സോംഗ് അപ്പാർട്ട്മെൻ്റിൽ ശനിയാഴ്ച പുലർച്ചെ 5:20 ന് പാർക്കിംഗ് സ്ഥലത്തേക്ക് പുലി കയറുന്നതും 6:00 ന് പുറത്തേക്ക് പോകുന്നതുമാണ് സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിട്ടുള്ളത്. സംഭവം അറിഞ്ഞ ഉടൻ തെരച്ചിൽ ആരംഭിച്ചുവെങ്കിലും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ബന്നാർഘട്ട നാഷണൽ പാർക്കിൽ നിന്ന്…

Read More
Click Here to Follow Us