താണ്ഡവ് വെബ് സീരീസിനെതിരേ കെ.ആർ. പുരം പോലീസ് കേസെടുത്തു

ബെംഗളൂരു: താണ്ഡവ് വെബ് സീരീസിനെതിരേ കെ.ആർ. പുരം പോലീസ് കേസെടുത്തു. ആമസോൺ പ്രൈം സംപ്രേഷണം ചെയ്യുന്ന താണ്ഡവ് വെബ് സീരീസിന്റെ അണിയറപ്രവർത്തകരുടെ പേരിലാണ് പോലീസ് കേസ്. താണ്ഡവിനെതിരേ നേരത്തേ ഉത്തർപ്രദേശിലും പോലീസ് കേസെടുത്തിരുന്നു.

മതവികാരം വൃണപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി നഗരത്തിലെ കിരൺ ആരാധ്യ എന്ന പൊതുപ്രവർത്തകൻ നൽകിയ പരാതിയിലാണ് കെ.ആർ. പുരം പോലീസ് കേസെടുത്തത്.

  സുവർണ്ണ കർണ്ണാടക കേരള സമാജം ആവലഹള്ളി സോൺ സുവർണ്ണ പ്രതിഭാ സംഗമ മേളം സംഘടിപ്പിച്ചു

സീരീസിന്റെ സംവിധായകൻ അലി അബ്ബാസ് സഫർ, നിർമാതാവ് ഫർഹാൻ അക്തർ, നടന്മാരായ മുഹമ്മദ് സീഷാൻ അയ്യൂബ്, സെയ്ഫ് അലി ഖാൻ, ആമസോൺ പ്രൈം വീഡിയോയുടെ ഇന്ത്യയിലെ മേധാവി അപർണ പുരോഹിത് എന്നിവരുടെ പേരിലാണ് കേസ്.

സീരീസിലെ കഥാപാത്രം ഹിന്ദുദൈവങ്ങളെ അപമാനിക്കുന്ന രീതിയിൽ സംസാരിക്കുന്നുവെന്നാണ് പരാതി. ഇത് ഹിന്ദുക്കളുടെ മതവികാരം വൃണപ്പെടുത്തിയെന്നും ആരോപിക്കുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.എസ്.ആർ.ഒ ആസ്ഥാനത്തിന് വീണ്ടും ബോംബ് ഭീഷണി; ജീവനക്കാരെ ഒഴിപ്പിച്ചു
[masterslider id="10"]

Related posts