രാജ്യത്ത് 2 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയ ആദ്യ സംസ്ഥാനമായി കർണാടക

ബെംഗളൂരു: ഇതുവരെ രാജ്യത്ത് 2 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയ ആദ്യ സംസ്ഥാനമെന്ന പദവി കര്‍ണാടക്ക് സ്വന്തം.

ഇന്ന് ഉച്ചയോടെ 2,06,577 പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞതായി ആരോഗ്യവകുപ്പ് അറിയിച്ചു. ജനുവരി 16 മുതലാണ് രാജ്യവ്യാപകമായി കൊവിഡ് വാക്‌സിന്‍ നല്‍കാന്‍ തുടങ്ങിയത്.

രാജ്യത്ത് ഇതുവരെ 16 ലക്ഷം പേര്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. 28,613 കേന്ദ്രങ്ങളിലായാണ് വാക്‌സിന്‍ നല്‍കിയത്.

  കൊട്ടിയൂരിലേക്ക് കന്നഡ ഭക്തരെ സ്വാഗതം ചെയ്ത് ഡി.ഐ.ജി. യതീഷ് ചന്ദ്ര; കന്നഡയിലുള്ള വീഡിയോ വൈറൽ

രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 13,203 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 13,298 പേര്‍ രോഗമുക്തരായി. 131 പേര്‍ മരിച്ചു.

ഇതുവരെ രാജ്യത്ത് 1,06,67,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതില്‍ 1,84,182 സജീവ രോഗികളും 1,03,30,084 രോഗമുക്തരും ഉള്‍പ്പെടുന്നു. ഇതുവരെ 1,53,470 പേര്‍ മരിച്ചിട്ടുണ്ട് എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ രാഷ്ട്രീയ സൗഹൃദ കൂടിക്കാഴ്ച; കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറിനെ സന്ദർശിച്ച് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts