കോവിഡ് വാക്സിൻ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ വില നിശ്ചയിക്കാൻ സാധ്യത

ബെംഗളൂരു: സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ കോവിഡ് വാക്സിൻ വിതരണത്തിന് കേന്ദ്ര സർക്കാരുമായി കരാറിലെത്തിയേക്കും. വാക്‌സിൻ ഒരു ഡോസിന് 250 രൂപ എന്ന നിരക്കിൽ വില നിശ്ചയിക്കാൻ സാധ്യതയുണ്ടെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യയിൽ സ്വകാര്യ വിപണിയിൽ വാക്‌സിന് ഒരു ഡോസിന് 1,000 രൂപ നിരക്കിൽ ലഭ്യമാക്കുമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അദാർ പൂനെവാല നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ വലിയ തോതിൽ വാക്‌സിൻ ശേഖരിക്കുന്ന സർക്കാർ ഇതിലും കുറഞ്ഞ വിലയിൽ കാരാറിലേക്ക് എത്തുകയായിരുന്നു.

  രോഗവിവരം രഹസ്യമാക്കി അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു: കടന്നുപോകുന്നത് 'ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഘട്ടത്തിലൂടെയാണ് താരം

വാക്‌സിൻ മറ്റ് രാജ്യങ്ങൾക്ക് വിതരണം ചെയ്യുന്നതിനു മുൻപ് ഇന്ത്യയിൽ വിതരണം ചെയ്യുന്നതിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്  ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും പൂനെവാല പറഞ്ഞിരുന്നു. സെറം ഇൻസ്റ്റിറ്റ്യൂട്ട് വൻതോതിൽ വാക്‌സിൻ വിതരണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പണം പോയി, ടിക്കറ്റ് വന്നതുമില്ല; ബെംഗളൂരു യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ബിഎംടിസി
[masterslider id="10"]

Related posts