ബെംഗളൂരു: ഭാരത് ബന്ദിന് സംസ്ഥാനത്തെ കർഷകസംഘടനകളും പിന്തുണ പ്രഖ്യാപിചിട്ടുണ്ടെങ്കിലും ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ല.
Karnataka: Regular activities going on at KR Market in Bengaluru on #BharatBandh pic.twitter.com/OKMjyPUhlN
— ANI (@ANI) December 8, 2020
ഓൾ ഇന്ത്യ കിസാൻ കേത് മസ്ദൂർ സംഘാതൻ, റൈത്ത കൃഷി കാർമികെ സംഘാതനെ തുടങ്ങിയ കർഷക സംഘടനകൾ ബെലഗാവി, ധാർവാഡ്, ശിവമോഗ, ദാവണഗരെ, ഗദക് തുടങ്ങിയ ജില്ലകളിൽ താലൂക്ക്-ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചു.
അതേസമയം, ഡൽഹിയിൽ സമരപാതയിലുള്ള കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും അനിശ്ചിതകാല കർഷകസമരം തുടരും.
നഗരത്തിൽ മൗര്യ സർക്കിളിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം ഒട്ടേറെ കർഷകരാണ് പ്രതിഷേധത്തിൽ ഒത്തുചേർന്നത്. ടൌൺ ഹോളിനുമുന്നിലും പ്രാതിഷേധ സമരം തുടരുകയാണ്.
Karnataka: Political parties and various organisations protested in front of Town Hall in Bengaluru in support of #BharatBandh called by farmer unions against #FarmLaws.
The protesters carried vegetables as a mark of protest and rode a cart pulled by cattle. pic.twitter.com/PitJEWLYD1
— ANI (@ANI) December 8, 2020
കേന്ദ്രസർക്കാറിനെതിരേയും സംസ്ഥാന സർക്കാറിനെതിരേയും മുദ്രാവാക്യം വിളിച്ചും പ്ലക്കാർഡുയർത്തിയും പ്രതിഷേധിച്ച കർഷകർ കാർഷിക നിയമം പിൻവലിക്കുന്നതുവരെ സമരപാതയിലായിരിക്കുമെന്ന നിലപാടിലാണ്.
ദളിത്-തൊഴിലാളിസംഘടനകളും കർഷക പ്രതിഷേധത്തെ പിന്തുണയ്ക്കുന്നു. വിവിധ കർഷകസംഘടനകളുടെ പ്രതിനിധികൾ ഡൽഹിയിലെത്തി കർഷക സമരത്തിനൊപ്പം ചേരാനും തീരുമാനിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ പ്രമുഖ കർഷക സംഘടനയായ കർണാടക രാജ്യ രെയ്ത്തസംഘം ഇന്നത്തെ ബന്ദിന് ശേഷം ബെംഗളൂരുവിലെ അനിശ്ചിതകാല പ്രതിഷേധത്തിൽ പങ്കാളിയാകും. നിയമസഭാ സമ്മേളനം നടക്കുന്ന വിധാനസൗധയ്ക്കുമുന്നിലാണ് രാജ്യ രയ്ത്ത സംഘ പ്രതിഷേധം നടത്താനൊരുങ്ങുന്നത്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.