ന്യൂഡൽഹി : ചുരുങ്ങിയ ചിലവിൽ വിമാന യാത്രയൊരുക്കുന്ന ‘ആകാശ എയർ’ കമ്പനിയുടെ ആദ്യ സർവീസ് വിജയകരമായി പൂർത്തീകരിച്ചു.
മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കായിരുന്നു ആദ്യ യാത്ര. രാവിലെ വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് വിമാനം ഫ്ലാഗ്ഓഫ് ചെയ്തത്. 10.05 ന് പുറപ്പെട്ട വിമാനം 11.25 ന് ലാൻഡ് ചെയ്തു. ഈ മാസം അവസാനത്തോടെ ബെംഗളൂരു-മുംബൈ, ബെംഗളൂരു-അഹമ്മദാബാദ് എന്നീ റൂട്ടുകളിൽ ‘ആകാശ എയർ’ സർവീസ് ആരംഭിക്കും.
ചുരുങ്ങിയ ചിലവിൽ വിമാനയാത്ര ഒരുക്കമാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ പ്രധാന ലക്ഷ്യം. ടിക്കറ്റ് നിരക്കിൽ മറ്റ് കമ്പനികളേക്കാൾ പത്തു ശതമാനം വരെ കുറവുണ്ടാവുമെന്നും കമ്പനി അവകാശപ്പെടുന്നു.
ആഭ്യന്തര വിമാനസർവീസിന്റെ 55 എണ്ണം ഇപ്പോൾ ഇൻഡിഗോയ്ക്കാണ്. കടുത്ത മത്സരമാണ് വ്യോമയാന മേഖലയിൽ നടക്കുന്നത്. രൂപയുടെ മൂല്യമിടിയുന്നതും ഇന്ധനവില വർധിക്കുന്നതും ആഗോളതലത്തിൽ തന്നെ വലിയ വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. കിംഗ് ഫിഷർ, എയർ സഹാറ തുടങ്ങിയ കമ്പനികളുടെ നഷ്ടം കാരണം അടിയറവു പറഞ്ഞ മേഖലയിലേക്കാണ് വർഷങ്ങൾക്കുശേഷം പുതിയൊരു സ്വകാര്യ വിമാനകമ്പനി ഭാഗ്യം പരീക്ഷിക്കുന്നത്. ആദ്യ പറക്കലിന്റെ സന്തോഷം ട്വിറ്ററിൽ പങ്കുവെച്ച ആകാശ എയറിന് ആശംസകളുമായി ജെറ്റ് എയർവേയ്‌സ് രംഗത്ത് എത്തി.
ഓഹരി വിപണിയിലെ മുൻനിര നിക്ഷേപകൻ രാകേഷ് ജുൻജുൻവാല സഹസ്ഥാപകനായ വിമാനക്കമ്പനിയാണ് ആകാശ എയർ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.