ഞെട്ടിച്ച് ബ്രൈറ്റണ്‍ ; ടെന്‍ ഹാഗിന് തോൽവിയോടെ തുടക്കം

മാഞ്ചെസ്റ്റര്‍: മാഞ്ചസ്റ്റർ യുണൈറ്റഡിന് 2022-23 ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തോൽവിയോടെ തുടക്കം. മുൻ ചാമ്പ്യൻമാരെ തോൽപ്പിച്ചത് ബ്രൈറ്റണാണ്. മത്സരത്തിൽ ബ്രൈറ്റൺ 2-1ന് വിജയിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ പരിശീലകനായി ചുമതലയേറ്റതിന് ശേഷമുള്ള ആദ്യ ലീഗ് മത്സരത്തിൽ എറിക് ടെൻ ഹാഗ് പരാജയം ഏറ്റുവാങ്ങി. മാഞ്ചസ്റ്ററിന്‍റെ ഹോം ഗ്രൗണ്ടായ ഓൾഡ് ട്രാഫോർഡിൽ നടന്ന ആദ്യ മൽസരത്തിൽ ജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു യുണൈറ്റഡ്. ട്രാൻസ്ഫർ വിൻഡോയിൽ കൂടാരത്തിലെത്തിച്ച ക്രിസ്റ്റ്യൻ എറിക്സൺ, ലിസാന്ദ്രോ മാർട്ടിനെസ് എന്നിവരെ സ്റ്റാർട്ടിംഗ് ഇലവനിൽ ഉൾപ്പെടുത്തി. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ഫോർവേഡ് ആന്‍റണി മാർഷ്യലിന്‍റെയും അഭാവത്തിലിറങ്ങിയ മത്സരത്തിൽ യുണൈറ്റഡിനെതിരെ…

Read More

അവധിയില്ല, നേരത്തെ ഉറങ്ങണം; വീണ്ടും കുറിപ്പുമായി കളക്ടര്‍ മാമന്‍

ആലപ്പുഴ: ജില്ലാ കളക്ടറായി ചുമതലയേറ്റ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ആലപ്പുഴ കളക്ടർ വി.ആർ.കൃഷ്ണ തേജ ഏവരുടേയും കൈയടി നേടിയിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച ഉത്തരവിനൊപ്പമുളള അദ്ദേഹത്തിന്‍റെ കുറിപ്പും ചുമതലയേറ്റതിന്‍റെ തുടക്കം മുതൽ തന്നെ ശ്രദ്ധ നേടിയിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടെ പഠനത്തിനൊപ്പം ജോലി ചെയ്യേണ്ടി വന്നതിനെക്കുറിച്ചും, ഐ.എ.എസ് പാസാകാൻ നടത്തിയ ശ്രമങ്ങളെക്കുറിച്ചുളള അദ്ദേഹത്തിന്‍റെ പ്രസംഗവും സോഷ്യൽ മീഡിയയിൽ വൈറലായി. ഇപ്പോഴിതാ കുട്ടികൾക്കായി പുതിയ കുറിപ്പുമായി എത്തിയിരിക്കുകയാണ് കളക്ടർ മാമൻ. എന്‍റെ പ്രിയപ്പെട്ട മക്കളേ, നിങ്ങളിൽ ചിലർക്ക് നാളെ നിങ്ങളുടെ സുഹൃത്തുക്കളെ വീണ്ടും കാണാൻ കഴിയുമെന്നതിൽ സന്തോഷമുണ്ടെന്ന്…

Read More

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 138.40 അടിയായാണ് ഉയർന്നത്. അണക്കെട്ടിലേക്കുള്ള നീരൊഴുക്കും വർധിച്ചിട്ടുണ്ട്. ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടുന്നുണ്ട്. ജലനിരപ്പ് ഉയർന്നതിനെ തുടർന്നാണ് വെള്ളത്തിന്റെ അളവ് കൂട്ടിയത്. സെക്കൻഡിൽ 3119 ഘനയടി ആയാണ് ഉയർത്തിയത്. ആറ് ഷട്ടറുകൾ 50 സെന്‍റീമീറ്റർ വീതം ഉയർത്തി. അതേസമയം ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കക്കി-ആനത്തോട് റിസർവോയറിന്‍റെ ഷട്ടർ നാളെ തുറക്കും. രാവിലെ 11 മണിക്ക് ഷട്ടറുകൾ തുറക്കും. 35 മുതൽ 50 ക്യുമെക്സ് വരെ വെള്ളം തുറന്നുവിടുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ഇതോടെ പമ്പയിലെ…

Read More

‘നേതാക്കൾ തന്നെ ബിജെപിയിലേക്ക് പോകുന്നിടത്ത് കോൺഗ്രസിന് വോട്ട് ചെയ്യുന്നതിൽ അർത്ഥമില്ല’

ന്യൂ ഡൽഹി: വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പ് അഴിമതിയുടെയും വ്യാജമദ്യത്തിന്‍റെയും രാജാവായ ബി.ജെ.പിയും സത്യമുള്ള ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള പോരാട്ടമാണെന്ന് ആം ആദ്മി പാർട്ടി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. ഛോട്ടാ ഉദേപൂർ ജില്ലയിൽ നിന്നുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസിന് അടി പതറിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്‍റെ നേതാക്കൾ തന്നെ ബി.ജെ.പിയിലേക്ക് പോകുന്നിടത്ത് കോൺഗ്രസിന് വോട്ട് ചെയ്യുന്നതിൽ അർത്ഥമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read More

മത്സ്യബന്ധനബോട്ട് മുങ്ങി; 11 മത്സ്യത്തൊഴിലാളികളെയും രക്ഷപെടുത്തി മറ്റൊരു ബോട്ട്

മംഗളൂരു: മംഗളൂരുവിലെ പണമ്പൂരില്‍ മത്സ്യബന്ധന ബോട്ട് കടലിൽ മറിഞ്ഞു. ബോട്ടിലുണ്ടായിരുന്ന 11 മത്സ്യത്തൊഴിലാളികളെ മറ്റൊരു ബോട്ടിലെത്തിയര്‍ രക്ഷപ്പെടുത്തി. കൃഷ്ണ കുമാർ എന്നയാളുടെ ഉടമസ്ഥതയിലുള്ള ജയ് ശ്രീറാം എന്ന ബോട്ടാണ് മറിഞ്ഞത്. ബോട്ട് പൂർണ്ണമായും കടലിൽ മുങ്ങി. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോർട്ടുകൾ. എന്നാൽ മത്സ്യത്തൊഴിലാളികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ല. അതേസമയം പെരുമാതുറയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തിരച്ചിൽ ഊർജിതമാക്കി. കൊച്ചിയിൽ നിന്നുള്ള നാവികസേനയുടെ ഹെലികോപ്റ്റർ ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന ശക്തമാക്കിയിട്ടുണ്ട്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട പശ്ചാത്തലത്തിൽ കേരള തീരത്ത് മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.…

Read More

കോവിഡിനെതിരായ പോരാട്ടത്തില്‍ സംസ്ഥാനങ്ങളെ പ്രകീര്‍ത്തിച്ച് മോദി

ന്യൂഡല്‍ഹി: കോവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ സംസ്ഥാനങ്ങൾ വഹിച്ച പങ്കിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാ സംസ്ഥാനങ്ങളും അവരുടെ ശക്തിക്കനുസരിച്ച് പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും നീതി ആയോഗ് യോഗത്തിൽ അദ്ദേഹം പറഞ്ഞു. 2020 ന് ശേഷം ഇതാദ്യമായാണ് നീതി ആയോഗ് യോഗം ഓൺലൈനിലൂടെ അല്ലാതെ നടക്കുന്നത്. 2021 ൽ ഓൺലൈനായാണ് യോഗം ചേർന്നത്. 23 മുഖ്യമന്ത്രിമാർ, മൂന്ന് ലഫ്റ്റനന്‍റ് ഗവർണർമാർ, രണ്ട് അഡ്മിനിസ്ട്രേറ്റർമാർ, കേന്ദ്രമന്ത്രിമാർ എന്നിവരാണ് ഞായറാഴ്ചത്തെ യോഗത്തിൽ പങ്കെടുത്തത്. പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിള…

Read More

5 വർഷത്തിനിടെ ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത് 10 ലക്ഷം കോടി

ന്യൂ ഡൽഹി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 10 ലക്ഷത്തോളം കോടി രൂപയാണ് ബാങ്കുകൾ കിട്ടാക്കടമായി എഴുതിത്തള്ളിയത്. ധനമന്ത്രാലയമാണ് കിട്ടാക്കടം എഴുതിത്തള്ളിയതിന്റെ കണക്കുകള്‍ അറിയിച്ചത്. നടപ്പ് സാമ്പത്തിക വർഷം മാത്രം 1,57,096 കോടി രൂപ എഴുതിത്തള്ളിയതായും മന്ത്രാലയം അറിയിച്ചു. എന്നാൽ രാഷ്ട്രീയ പാർട്ടികൾ ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ട്. 10 ലക്ഷം കോടി രൂപയുടെ കടങ്ങൾ എഴുതിത്തള്ളിയ ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ രംഗത്തെത്തി. 2017-18 മുതൽ ഈ സ്യൂട്ട് ബൂട്ട് സർക്കാർ 10 ലക്ഷം കോടി രൂപയുടെ വായ്പകൾ…

Read More

‘കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്’

ന്യൂഡൽഹി: സിൽവർ ലൈൻ ഉൾപ്പെടെയുള്ള റെയിൽ പദ്ധതികൾക്ക് ഉടൻ അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നീതി ആയോഗിന്‍റെ നേരിട്ടുള്ള യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കേരളത്തിന്‍റെ ഗതാഗത മേഖലയെ ആധുനികവത്കരിക്കുന്നതിന് ദേശീയപാത വികസനം ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം. അപകടങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്‍റെ വ്യോമ, റെയിൽ പദ്ധതികൾക്ക് അടിയന്തര അംഗീകാരം നൽകാനുള്ള നടപടികൾ സ്വീകരിക്കണം. കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും കണ്കറന്‍റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചിക്കണമെന്നും മുഖ്യമന്ത്രി…

Read More

വെസ്റ്റിൻഡീസിനെതിരായ അഞ്ചാം ട്വന്റി20 ഹാര്‍ദിക് പാണ്ഡ്യ നയിക്കും; സഞ്ജു ടീമിൽ

ഫ്ലോറിഡ: വെസ്റ്റ് ഇൻഡീസിനെതിരായ അഞ്ചാം ടി20 മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് ഉൾപ്പടെ ബിസിസിഐ വിശ്രമം അനുവദിച്ചു. രോഹിത് ശർമയുടെ അഭാവത്തിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുക. ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്തു. രോഹിത്തിന് പുറമെ വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ഭുവനേശ്വർ കുമാർ, സൂര്യകുമാർ യാദവ് എന്നിവരും ഇന്ന് കളിക്കില്ല. സഞ്ജു സാംസണും ടീമിലുണ്ട്. ഇഷാൻ കിഷനും കളിക്കും. നാലാം മത്സരം നഷ്ടമായ ശ്രേയസ് അയ്യർ ടീമിൽ തിരിച്ചെത്തി. വെസ്റ്റ് ഇൻഡീസ് ടീമിലും നാല് മാറ്റങ്ങളുണ്ട്. ഇന്ത്യ 3-1ന്…

Read More

സോഷ്യൽ മീഡിയ ആപ്പുകളെ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാട്ട്സ്ആപ്പ്, ടെലിഗ്രാം, സിഗ്നൽ തുടങ്ങിയ ആപ്ലിക്കേഷനുകളാണ് ടെലികമ്മ്യൂണിക്കേഷൻസ് വകുപ്പ് നിയന്ത്രിക്കുക. ആപ്ലിക്കേഷനുകളുടെ ദുരുപയോഗത്തിന്റെയും സുരക്ഷയുടെയും അടിസ്ഥാനത്തിലാണ് നിയന്ത്രണമെന്നാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. ഇതുമായി ബന്ധപ്പെട്ട് ടെലികോം മന്ത്രാലയവുമായി ടെലികമ്യൂണിക്കേഷൻ വകുപ്പ് (ഡിഒടി) ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. ടെലികോം റെഗുലേറ്ററുമായുള്ള ചർച്ചയ്ക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കും. ആപ്ലിക്കേഷനുകൾ നിയന്ത്രിക്കുന്നത് ഇപ്പോൾ ആവശ്യമായി വന്നിരിക്കുന്നു. സാങ്കേതികവിദ്യ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ ദുരുപയോഗവും വർദ്ധിക്കും. നിലവിൽ, ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാൻ ഒരു മാർഗവുമില്ല. തെറ്റായ വിവരങ്ങളും…

Read More
Click Here to Follow Us