മൈസൂരുവിൽ പെർഫോമിംഗ് ആർട്‌സ് സ്ഥാപനം തുറക്കാൻ പദ്ധതിയിട്ട് പ്രമുഖ നടൻ

തിയേറ്ററാണ് നിലവാരമുള്ള സിനിമയുടെ അടിസ്ഥാന ശിലയെന്ന് ഉറപ്പിച്ച് പറഞ്ഞ നടനും രാഷ്ട്രീയക്കാരനുമായ പ്രകാശ് രാജ് പ്രകടന കലകളെ പരിപോഷിപ്പിക്കുന്നതിനായി മൈസൂരുവിൽ ഒരു സ്ഥാപനം ആരംഭിക്കാൻ ഒരുങ്ങുന്നതായി ശനിയാഴ്ച പറഞ്ഞു.

ഇൻകുബേറ്റർ എന്ന് അദ്ദേഹം വിശേഷിപ്പിച്ച സ്ഥാപനത്തെ നിർദിഗന്ത എന്ന് വിളിക്കുമെന്നും പ്രമുഖ മാധ്യമത്തിന്റെ ബെംഗളൂരു 2040 ഉച്ചകോടിയിൽ നടന്ന പാനൽ ചർച്ചയിൽ അദ്ദേഹം പങ്കുവെച്ചു. നിർദിഗന്ത എന്നാൽ അനന്തമായ ചക്രവാളങ്ങൾ എന്നാണ് അർത്ഥമാക്കുന്നത്, കുവെമ്പു ഉപയോഗിച്ച ഒരു പ്രയോഗത്തിൽ നിന്നാണ് ഈ വാക്ക് ഉൽഭവിച്ചത്.

അടുത്ത രണ്ട് വർഷത്തിനുള്ളിൽ 20 നാടകങ്ങൾ നിർമ്മിക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പ്രഖ്യാപിച്ചു. കർണാടകയിലെ 32 ജില്ലകളിൽ നിന്നുള്ള നാടക സംഘങ്ങളെ ലിസ്റ്റ് ചെയ്യുകയും, അവർ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന നാടകങ്ങളുടെ ലിസ്റ്റ് നൽകാൻ അവരോട് ആവശ്യപ്പെടുകായും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതിലൂടെ അവരെ പരിപോഷിപ്പിച്ചു കൊണ്ട് സംസ്ഥാന, ദേശീയ തലത്തിൽ നാടകോത്സവങ്ങൾ നടത്തുകയും കർണാടകയിലുടനീളമുള്ള സ്കൂളുകളിൽ ശിൽപശാലകൾ സംഘടിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രശസ്ത പിന്നണി ഗായകൻ വിജയ് പ്രകാശ്, ദേശീയ അവാർഡ് ജേതാവ് ശ്രുതി ഹരിഹരൻ എന്നിവരോടൊപ്പം ‘ബെംഗളൂരു: ഇന്ത്യയുടെ അടുത്ത വലിയ വിനോദ കേന്ദ്രം’ എന്ന പാനൽ ചർച്ചയിൽ അദ്ദേഹം പങ്കെടുത്തു കൊണ്ടാണ് അദ്ദേഹം സംസാരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us