രണ്ട് മക്കളെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു

ബെംഗളൂരു: ആലന്തിൽ രണ്ട് മക്കളെ കിണറ്റിൽ എറിഞ്ഞ ശേഷം ഒരാൾ ആത്മഹത്യ ചെയ്തു. സിദ്ധു മഹാമല്ലപ്പ (38), മകൾ ശ്രേയ (11), മകൻ മനീഷ് (10) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച മകൾക്കും മകനുമൊപ്പം വീട്ടിൽ നിന്ന് ഇറങ്ങിയ സിദ്ദു തിരിച്ചെത്തിയില്ലെന്ന് ആലന്ത ഡിഎസ്പി രവീന്ദ്ര ഷിരൂർ പറഞ്ഞു.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

വെള്ളിയാഴ്ച രാവിലെ ബസ് ഡിപ്പോയ്ക്ക് സമീപമുള്ള കിണറ്റിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് കണ്ടതിനെ തുടർന്ന് ചിലർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

പോലീസും ഫയർഫോഴ്‌സും ചേർന്ന് കിണറ്റിൽ തിരച്ചിൽ നടത്തിയാണ് രാവിലെ ശ്രേയയുടെയും മനീഷിന്റെയും മൃതദേഹം പുറത്തെടുത്തത്. പിന്നീട് സിദ്ധുവിന്റെ മൃതദേഹവും കിണറ്റിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു.

സിദ്ദുവിന്റെ ഭാര്യക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നും ഭാര്യയുടെ ചികിത്സയ്ക്കായി സിദ്ദു ധാരാളം പണം ചിലവഴിച്ചിട്ടുണ്ടെന്നും ഷിരൂർ പറഞ്ഞു. ആശങ്കാകുലനായ സിദ്ദു ആത്മഹത്യാ ചെയ്തതെണെന്നാണ് പ്രാഥമിക നിഗമനം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  എസ്.ഐ.ആര്‍ ഡ്യൂട്ടിക്ക് പോകുന്നതിനിടെ അപകടം: വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മരിച്ചു; ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധം ശക്തം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി മുഖ്യമന്ത്രി; ആദ്യ ദിവസം പോളിയോ നൽകിയത് 11 ലക്ഷത്തിലധികം കുട്ടികൾക്ക്
[masterslider id="10"]

Related posts