500 ഓളം വിദ്യാർത്ഥികൾക്ക് വ്യാജ മാർക്ക് കാർഡുകളും വിവിധ സർവ്വകലാശാലകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും നൽകി; ദമ്പതികൾ അറസ്റ്റിൽ

ബെംഗളൂരു: വടക്കൻ ബെംഗളൂരുവിൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന ദമ്പതികൾ 500 ഓളം വിദ്യാർത്ഥികൾക്ക് വ്യാജ മാർക്ക് കാർഡുകളും വിവിധ സർവ്വകലാശാലകളുടെ ഡിഗ്രി സർട്ടിഫിക്കറ്റുകളും നൽകിയതിന് അറസ്റ്റിലായി.

പഞ്ചാബ് സ്വദേശികളായ മുകേഷും റൂഹി ഉപ്പലും ആണ് അറസ്റ്റിലായത്.   ദാസറഹള്ളിയിലെ ശ്രീ ദിവ്യ ജ്യോതിഎജ്യുക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ പീനിയയിലെ ഉപ്പൽ ടവറിൽ ഐടിഐ നടത്തിവരികയാണ് ഇവർ. വ്യാഴാഴ്ച, സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) ഇവരുടെ വീട്, ഓഫീസുകൾ, ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ ഉൾപ്പെടെ നാല് സ്ഥലങ്ങളിൽ റെയ്ഡ് ചെയ്തു.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

റെയ്ഡിൽ മൂന്ന് സർവകലാശാലകളിലെ വ്യാജ മാർക്ക് കാർഡുകളുടെ 200 ഫോട്ടോകോപ്പികളും ദമ്പതികളുടെ ഉടമസ്ഥതയിലുള്ള വസ്തുവകകളുടെ രേഖകളും ലഭിച്ചതായി ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

വിദ്യാർത്ഥികളിൽ ഒരാളുടെ  പരാതിയിലാണ് സിസിബി ഇവിടെ റെയ്ഡ് നടത്തിയത്.

ഒരു വിദേശ സർവകലാശാലയിൽ  ഡിഗ്രി കോഴ്‌സിൽ ചേരാനാണ് വിദ്യാർത്ഥി സ്ഥാപനത്തെ സമീപിച്ചത് പക്ഷേ, ദമ്പതികൾ അദ്ദേഹത്തിന് രവീന്ദ്രനാഥ ടാഗോർ യൂണിവേഴ്സിറ്റി, മധ്യപ്രദേശ്, ബാംഗ്ലൂർ യൂണിവേഴ്സിറ്റി, കുവെമ്പു യൂണിവേഴ്സിറ്റി എന്നിവയിൽ നിന്നുള്ള ഡിഗ്രി സർട്ടിഫിക്കറ്റുകൾ വാഗ്ദാനം ചെയ്തു.

  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!

അവർ 50,000 രൂപ ആവശ്യപ്പെട്ടെങ്കിലും ഒടുവിൽ 25,000 രൂപ യു പി വഴി വിദ്യാർത്ഥി അവർക്ക് നൽകി. തുടർന്ന് സെർട്ടിഫിക്കറ്റുകളിൽ സംശയം തോന്നിയ വിദ്യാർത്ഥി ഹൌസ് ഓണർ വഴി പോലീസിൽ പരാതിപെടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തലമുണ്ഡനം ചെയ്ത് നയൻതാര? തിരുപ്പതി ചിത്രങ്ങൾക്ക് പിന്നിലെ സത്യമെന്ത്
[masterslider id="10"]

Related posts