സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് നഗരത്തിൽ 75000 വൃക്ഷത്തൈകൾ വെച്ച് പിടിപ്പിക്കും

ബെംഗളൂരു:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കർണാടക വനംവകുപ്പും ഹോർട്ടികൾച്ചർ ഡിപ്പാർട്ട്മെന്റും ബൃഹത് ബെംഗളൂരു മഹാനഗര പാലിക (ബിബിഎംപി) എന്നിവർക്കൊപ്പം നിരവധി എൻ ജി കളും പൗര ക്ഷേമഗ്രൂപ്പുകളും ചേർന്ന് നഗരത്തിൽ വൃക്ഷത്തൈ നടീൽ  നടത്തി.

കോടി വൃക്ഷ പദ്ധതി പ്രകാരം, ആഗസ്റ്റ് 14, 15 തീയതികളിൽ നഗരത്തിലുടനീളം 75,000 തൈകൾ നട്ടുപിടിപ്പിക്കാനും തൈകളുടെ 100 ശതമാനം അതിജീവനം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു . അതിന്റെ ഭാഗമായി ബി ബി എം പി ചീഫ് കമ്മീഷണർ ഗൗരവ് ഗുപ്ത ഫ്രീഡം പാർക്കിൽ തൈ നടീൽ പരിപാടിയിൽ പങ്കെടുത്തു.

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

ബെംഗളൂരുവിലെ എല്ലാ പാർക്കുകളിലും മഴവെള്ളം പാഴാകുന്നത് ഒഴിവാക്കാൻ റീചാർജ് കിണർ ഉണ്ടായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ബി ബി എം പിയുടെ പരിധിയിലുള്ള 1,300 പാർക്കുകളിൽ റീചാർജ് കിണറുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി യുണൈറ്റഡ് വേ ബെംഗളൂരു ബി ബി എം പി യോടൊപ്പം ഈ സംരംഭത്തിൽ കൈകോർക്കും. ഇതിനകം 24 റീചാർജ് കിണറുകളുള്ള ഫ്രീഡം പാർക്കിൽ ആറ് റീചാർജ് കിണറുകൾ കൂടി ശാസ്ത്രീയമായി സ്ഥാപിക്കും. ഓരോ കിണറിലും ഏകദേശം 4,000 ലിറ്റർ വെള്ളം ഉണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മമ്മൂട്ടി മികച്ച നടൻ; വൈക്കം വിജയലക്ഷ്‌മി മികച്ച ഗായിക; ദേശീയ അവാർഡുകൾ പ്രഖ്യാപിച്ചു.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts