ബെംഗളൂരുവിൽ കാലാവസ്ഥാ ‘മിന്നിമറഞ്ഞ് കളിക്കുന്നു’: പനിയും ശ്വാസംമുട്ടലും വർദ്ധിക്കുന്നു; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യ വകുപ്പ്

ബെംഗളൂരു: പകൽ കഠിനമായ ചൂടും പുലർച്ചെ അസ്ഥി തുളയ്ക്കുന്ന തണുപ്പുമായി ബെംഗളൂരുവിലെ കാലാവസ്ഥ മാറിമറിയുന്നു. പുലർച്ചെ 13°C വരെ താഴുന്ന താപനില ഉച്ചയാകുമ്പോഴേക്കും 31°C ലേക്ക് കുതിച്ചുയരുന്ന പ്രതിഭാസമാണ് നഗരത്തിൽ ഇപ്പോൾ അനുഭവപ്പെടുന്നത്. ഈ പെട്ടെന്നുള്ള മാറ്റം നഗരവാസികൾക്കിടയിൽ പനിയും ശ്വാസകോശ സംബന്ധമായ അസുഖങ്ങളും പടരാൻ കാരണമാകുന്നതായി റിപ്പോർട്ടുകൾ.

ആശുപത്രികളിൽ തിരക്കേറുന്നു
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഒപി (OPD) വിഭാഗങ്ങളിൽ എത്തുന്ന രോഗികളുടെ എണ്ണത്തിൽ 50 ശതമാനത്തോളം വർദ്ധനവ് ഉണ്ടായതായി ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. ശ്വസന വൈകല്യങ്ങൾ, ബ്രോങ്കൈറ്റിസ്, വിട്ടുമാറാത്ത ചുമ, തൊണ്ടവേദന, വൈറൽ പനി.
എന്നിവയാണ് പ്രധാനമായും റിപ്പോർട്ട് ചെയ്യപ്പെടുന്ന ആരോഗ്യപ്രശ്നനഗ;ൾ.

  'ഓർഡറുകൾ നിലച്ചേക്കാം!' ചൂഷണത്തിനെതിരെ ബെംഗളൂരുവിൽ വൻ പണിമുടക്ക്; ജനങ്ങൾ ദുരിതത്തിലേക്ക്?

ശ്വാസംമുട്ടൽ, ആസ്ത്മ എന്നിവയുള്ള രോഗികളിൽ ലക്ഷണങ്ങൾ കഠിനമാകുന്നു. ചിലർക്ക് 4 മുതൽ 6 ആഴ്ച വരെ അസ്വസ്ഥതകൾ നീണ്ടുനിൽക്കുന്നതായും റിപ്പോർട്ടുകൾ ഉണ്ട്. പുറമെ ചർമ്മരോഗങ്ങൾ, അമിതമായ തളർച്ച, തലകറക്കം എന്നിവയും കാണപ്പെടുന്നുണ്ട്.

ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നു
താപനിലയിലെ ഈ വലിയ വ്യതിയാനം ശരീരത്തിന്റെ താപനില ക്രമീകരിക്കാനുള്ള കഴിവിനെ (Thermoregulation) ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. വായുവിലെ ഈർപ്പം കുറയുന്നത് മൂക്കും തൊണ്ടയും വരളുന്നതിനും അണുബാധകൾ എളുപ്പത്തിൽ പടരുന്നതിനും കാരണമാകുന്നു. കുട്ടികൾ, പ്രായമായവർ, പ്രമേഹ രോഗികൾ എന്നിവരാണ് ഈ കാലാവസ്ഥാ മാറ്റത്തിൽ ഏറ്റവും കൂടുതൽ ജാഗ്രത പാലിക്കേണ്ടത്.

മുൻകരുതലുകൾ എടുക്കാം
ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ ഡോക്ടർമാർ നിർദ്ദേശിക്കുന്ന പ്രധാന കാര്യങ്ങൾ ഇവയാണ്:

  ഇനി തടസ്സങ്ങളില്ലാത്ത യാത്ര; റോഡ് വീതികൂട്ടാതെ ഗതാഗതക്കുരുക്ക് അഴിക്കാം; ബെംഗളൂരുവിൽ പുതിയ 'മാജിക്' പരീക്ഷണം! സംഭവം ഇങ്ങനെ

ലെയർ ഡ്രസ്സിംഗ്: പുലർച്ചെ യാത്ര ചെയ്യുന്നവർ തണുപ്പിനെ പ്രതിരോധിക്കാൻ വസ്ത്രത്തിന് മുകളിൽ സ്വെറ്ററോ ജാക്കറ്റോ ധരിക്കുക. ചൂട് കൂടുമ്പോൾ ഇവ മാറ്റാവുന്നതാണ്.

ജലാംശം നിലനിർത്തുക: ധാരാളം വെള്ളം കുടിക്കുക. ഉച്ചസമയത്തെ കഠിനമായ വെയിൽ നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.

പെട്ടെന്നുള്ള മാറ്റം ഒഴിവാക്കുക: എസി മുറികളിൽ നിന്ന് പെട്ടെന്ന് കഠിനമായ ചൂടിലേക്കോ തിരിച്ചോ പോകുന്നത് ഒഴിവാക്കുക.

ഭക്ഷണക്രമം: ദിവസവും ഒരു പഴമെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. ശുചിത്വം പാലിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വോട്ടർ പട്ടിക പുതുക്കലിനിടെ ഉദ്യോഗസ്ഥന് മർദ്ദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts