വളർത്തുമകനും സ്വന്തം സഹോദരിയും ചേർന്ന് സ്ത്രീയെ ശ്വാസംമുട്ടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമം പൊളിഞ്ഞത് ഇങ്ങനെ

ബെം​ഗളൂരു: കർണാടകയിലെ ചിക്കനായകനഹള്ളിയിൽ സർക്കാർ ഉദ്യോഗസ്ഥയെ വളർത്തുമകനും സ്വന്തം സഹോദരിയും ചേർന്ന് കൊലപ്പെടുത്തി. തുരുവേക്കരെ ബി.ഇ.ഒ (BEO) ഓഫീസിലെ എഫ്.ഡി.എ ആയ ജയലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സഹോദരി അനസൂയ, വളർത്തുമകൻ ചന്ദ്രശേഖർ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

ജയലക്ഷ്മി പുതിയ വീട് പണിയാനും വാടക വീട് മാറി താമസിക്കാനും തീരുമാനിച്ചിരുന്നു. എട്ടുമാസം മുൻപ് ഇവരുടെ വീട്ടിലെത്തിയ അനസൂയയോടും മകനോടും മാറിതാമസിക്കാൻ ജയലക്ഷ്മി ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായത്. ജയലക്ഷ്മിയുടെ മരണശേഷം അവരുടെ സ്വത്തുക്കളും, സർക്കാർ ഉദ്യോഗസ്ഥയായതിനാൽ ലഭിക്കാനിടയുള്ള ആശ്രിത നിയമനവും ലക്ഷ്യം വെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് സംശയിക്കുന്നു.

  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ

കൊലപാതകത്തിന് ശേഷം ജയലക്ഷ്മി ഹൃദയാഘാതം മൂലം മരിച്ചതാണെന്നാണ് പ്രതികൾ നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചത്. ഇതനുസരിച്ച് സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ജയലക്ഷ്മിയുടെ മരണത്തിൽ സംശയം തോന്നിയ ശ്രീനിവാസ് എന്ന വ്യക്തി പോലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. കഴിഞ്ഞ 20 വർഷമായി ജയലക്ഷ്മിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ശ്രീനിവാസ്. അനസൂയയും മകനും വീട്ടിലെത്തിയ ശേഷം ശ്രീനിവാസിനെ അവിടെ നിന്നും നിർബന്ധിച്ച് ഇറക്കിവിട്ടിരുന്നു.

  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു

“സംസ്‌കാരത്തിന് തയ്യാറാക്കിയ മൃതദേഹം പോലീസ് ഇടപെട്ട് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടന്നതെന്ന് കണ്ടെത്തിയതോടെ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു.”ചിക്കനായകനഹള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗായിക എസ്. ജാനകിയുടെ പാരമ്പര്യം അനശ്വരമാക്കും: സംസ്‌കാരം പൂർണ്ണ സംസ്ഥാന ബഹുമതികളോടെയെന്ന് കർണാടക മുഖ്യമന്ത്രി
[masterslider id="10"]

Related posts