ഡബ്ല്യു.എം.എഫ്. സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു

ബെംഗളൂരു ലോക മലയാളി ഫെഡറേഷന്‍ (ഡബ്ല്യു.എം.എഫ.് ) സംഘടിപ്പിച്ച സൗഹൃദ സായാഹ്നം സംഘടിപ്പിച്ചു. ഫെബ്രുവരി 14ന് വൈകിട്ട് 6.00ന് വൈവിധ്യമാര്‍ന്ന പരിപാടികളോടെ സായാഹ്നം ശ്രദ്ധേയമായി.

ബെംഗളൂരു ഇ.സി.എ. ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍, പ്രസിഡന്റ് നീനു അലക്‌സ് അധ്യക്ഷത വഹിച്ചു, കര്‍ണാടക മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒ.എസ്.ഡി. ഡോ. കെ. വൈഷ്ണവി ഉദ്ഘാടനവും നിര്‍വഹിച്ചു.

വിശിഷ്ട അതിഥികളായി മുന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ഡോ. ജിജ ഹരിസിംഗ്, എമ്പയര്‍ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ് സി.ഇ.ഒ ഷക്കീര്‍ ഹഖ്, മണിപ്പാല്‍ ലോ സ്‌കൂള്‍ പ്രൊഫസറും ഡയറക്ടറുമായ പ്രൊഫ്. ഡോ. സരസു തോമസ് എന്നിവര്‍ പ്രഭാഷണം നടത്തി.

  നമ്മ മെട്രോ ഗ്രീൻ ലൈനിൽ നാളെ ട്രെയിൻ സർവീസുകളിൽ മാറ്റം;

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും, ഫാഷന്‍ റാമ്പ് വാക്ക് ഷോയും, വിവിധ നൃത്തപരിപാടികളും സായാഹ്ന കൂട്ടാഴ്മയുടെ ഭാഗമായി. വൈവിധ്യമാര്‍ന്ന കലാപരിപാടികളും പ്രചോദനാത്മക പ്രഭാഷണങ്ങളും ഉള്‍പ്പെടുത്തി സംഘടിപ്പിച്ച സൗഹൃദ സായാഹ്നം പങ്കെടുത്തവര്‍ക്കെല്ലാം ഒരു ഓര്‍മ്മയുടെ അനുഭവമായി മാറി.

നീനു അലക്‌സ് (പ്രസി.), ജോസ് മാളിയേല്‍ (വൈസ് പ്രസി.), സുധ കൃഷ്ണന്‍ (സെക്ര,), ശോഭ ബാബു (ജോ. സെക്ര.), ജോസ്‌കുട്ടി (ട്രഷ.) എന്നിവര്‍ പുതിയ ചുമതലക്കാരായി സ്ഥാനമേറ്റു. ഔട്ട്ഗോയിംഗ് പ്രസിഡന്റ് ജ്യോതിസ് മാത്യു സ്ഥാനാരോഹണച്ചടങ്ങിന് നേതൃത്വം നല്‍കി. സ്ഥാപക പ്രസിഡന്റ് റെജിന്‍ ചാലപ്പുറം ചടങ്ങില്‍ സാന്നിധ്യംകൊണ്ടു അനുഗ്രഹിച്ചു.

  ഭർത്താവ് വരാൻ വൈകി; പ്രണയവിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം ബെംഗളൂരു സ്വദേശിനി ജീവനൊടുക്കി ?

രമ അയ്യര്‍ (ലീഗല്‍ ഫോറം), ജൂബി യോഹന്നാന്‍ (ആര്‍ട്ട്, കള്‍ച്ചര്‍ ആന്‍ഡ് മ്യൂസിക്), ജി. ശ്രീകല (വിമന്‍സ് ഫോറം), ക്രിസ്റ്റി വര്ഗീസ് (യൂത്ത് ആന്‍ഡ മീഡിയ), മനേഷ് മാത്യു (ഹെല്‍ത്ത് ആന്‍ഡ് ചാരിറ്റി), സുരേഷ് കൃഷ്ണന്‍ (സ്‌പോര്‍ട്‌സ്), രമ പിഷാരടിയും, സിന്ധുവും (മലയാളം ആന്‍ഡ് സാഹിത്യ), രാകേഷ് (മെമ്പര്‍ഷിപ്പ് കോ-ഓര്‍ഡിനേറ്റര്‍) എന്നിവര്‍ ഫോറം ഹെഡ്‌സായി ചുമതലയേറ്റു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!
[masterslider id="10"]

Related posts