ബെംഗളൂരു റമദാന്‍ സംഗമം ഇന്ന് പാലസ് ഗ്രൗണ്ടില്‍; സ്പീക്കര്‍ യു.ടി ഖാദര്‍ പങ്കെടുക്കും

ബെംഗളൂരു: ജമാഅത്തെ ഇസ്ലാമി കേരള ബെംഗളൂരു സിറ്റി ഘടകത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ‘ബെംഗളൂരു റമദാന്‍ സംഗമം – 26’ ഇന്ന് (ഫെബ്രുവരി 21, ശനി) നടക്കും. ബെംഗളൂരു പാലസ് ഗ്രൗണ്ട്സിലെ പാലസ് ശീഷ് മഹലില്‍ വെച്ചാണ് സംഗമം നടത്തുക. ‘നീതിക്ക് സാക്ഷികളാവുക’ എന്നതാണ് ഈ വര്‍ഷത്തെ സംഗമത്തിന്റെ പ്രധാന പ്രമേയം.

മുഖ്യാതിഥികള്‍:
വൈകുന്നേരം നടക്കുന്ന ചടങ്ങില്‍ കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാദര്‍, എം.എല്‍.എ.മാരായ എന്‍.എ. ഹാരിസ്, റിസ്വാന്‍ അര്‍ഷാദ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി ശിഹാബ് പൂക്കോട്ടൂര്‍ പ്രമേയ പ്രഭാഷണം നടത്തും. സലീം മമ്പാട് (ഖത്തീബ്, മസ്ജിദുറഹ്മ), അഡ്വ. മുബഷിര്‍ അസ്ഹരി, ഷമീര്‍ മുഹമ്മദ് (പ്രസിഡന്റ്, ജെ.ഐ.എച്ച.് ബംഗളൂരു) തുടങ്ങിയ പ്രമുഖര്‍ വിവിധ സെഷനുകളില്‍ സംസാരിക്കും.

  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

മുതിര്‍ന്നവര്‍ക്കായി പ്രത്യേക സെഷനുകള്‍ നടക്കുമ്പോള്‍ ചടങ്ങില്‍ കുട്ടികള്‍ക്കായി ‘കിഡ്സ് റമദാന്‍ മീറ്റ്‘ഒരുക്കും. കാലിഗ്രാഫി വര്‍ക്ക്‌ഷോപ്പ്, മൂല്യാധിഷ്ഠിത കളികള്‍, റമദാന്‍ ക്വിസ്, ‘മൈ റമദാന്‍’ സ്‌പെഷ്യല്‍ സെഷന്‍ എന്നിവയും കിഡ്സ് ഇഫ്താറും ഇതിന്റെ ഭാഗമായി നടക്കും.

  മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

ഇഫ്താറും തറാവീഹും:
സംഗമത്തോടനുബന്ധിച്ച് വിപുലമായ ഇഫ്താര്‍ വിരുന്നും തുടര്‍ന്നുള്ള സെഷനുകള്‍ക്ക് ശേഷം തറാവീഹ് നമസ്‌കാരവും ഉണ്ടായിരിക്കും. മലയാളി പ്രവാസികള്‍ക്കും ബെംഗളൂരുവിലെ വിശ്വാസി സമൂഹത്തിനും ഒത്തുചേരാനും സൗഹൃദം പുതുക്കാനുമുള്ള വലിയൊരു വേദിയായിരിക്കും ഈ സംഗമമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്:  +91 87903 52536

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു പബ്ബുകളിൽ അഴുകിയ ഇറച്ചിയും കാലാവധി കഴിഞ്ഞ പാൽ ഉൽപ്പന്നങ്ങളും: ഹൈ എൻഡ് റെസ്റ്റോറന്റുകളിൽ പിടിച്ചെടുത്തത്132 കിലോ കേടായ ഭക്ഷണം
[masterslider id="10"]

Related posts