‘കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുത്’

ന്യൂഡൽഹി: സിൽവർ ലൈൻ ഉൾപ്പെടെയുള്ള റെയിൽ പദ്ധതികൾക്ക് ഉടൻ അംഗീകാരം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം നീതി ആയോഗിന്‍റെ നേരിട്ടുള്ള യോഗത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്‍റെ ഗതാഗത മേഖലയെ ആധുനികവത്കരിക്കുന്നതിന് ദേശീയപാത വികസനം ഉൾപ്പെടെയുള്ള നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കണം. അപകടങ്ങൾ കുറയ്ക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗത മാർഗങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി കേരളത്തിന്‍റെ വ്യോമ, റെയിൽ പദ്ധതികൾക്ക് അടിയന്തര അംഗീകാരം നൽകാനുള്ള നടപടികൾ സ്വീകരിക്കണം. കേന്ദ്രം ഫെഡറലിസത്തിന് വെല്ലുവിളിയാകരുതെന്നും കണ്കറന്‍റ് ലിസ്റ്റിലെ വിഷയങ്ങളിൽ സംസ്ഥാനവുമായി കൂടിയാലോചിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിക്കെതിരെ നിയമപരമായ പരിഹാരം ഉണ്ടാകണം. പാർശ്വവത്കരിക്കപ്പെട്ട വിഭാഗത്തിന്‍റെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ ഇത് അത്യാവശ്യമാണ്. ഭരണഘടനയുടെ 11, 12 ഷെഡ്യൂളുകളിൽ പരാമർശിച്ചിരിക്കുന്ന എല്ലാ കാര്യങ്ങളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ഏൽപ്പിച്ച കേരളം വികേന്ദ്രീകൃത പ്രവർത്തനങ്ങളിൽ മുൻപന്തിയിലാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us