ഛർദ്ദിക്കാൻ വേണ്ടി ബസിൽ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയിടിച്ച് മരിച്ചു

ന്യൂഡൽഹി: ഛർദ്ദിക്കാൻ ബസിൽ നിന്നും തല പുറത്തേക്കിട്ട യുവതി മറ്റൊരു വാഹനത്തിൽ തലയിടിച്ച് മരിച്ചു.

ഡൽഹിയിലെ നരേലയിലാണ് സംഭവം. യു.പി സ്വദേശിനിയായ ബാബ്ലി ആണ് മരണപ്പെട്ടത്.

സഹോദരിക്കും അവരുടെ കുടുംബത്തിനുമൊപ്പം ലുധിയാനയിലെ മൂത്ത സഹോദരനെ കാണാനുള്ള യാത്രക്കിടെയായിരുന്നു സംഭവം.

അലിപൂരിലെത്തിയപ്പോഴാണ് യുവതിക്ക് അസ്വസ്ഥത അനുഭവപ്പെടുന്നത്.

ഛർദ്ദിക്കാനായി തല പുറത്തെടുത്തപ്പോൾ പിന്നിൽ നിന്നും ബസിനെ മറികടക്കാൻ ശ്രമിക്കുകയായിരുന്ന യുവതി മറ്റൊരു വാഹനത്തിൽ തലയിടിക്കുകയായിരുന്നു.

  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്

ഇടിച്ച വാഹനം നിർത്താതെ പോയെന്നും വാഹനത്തിനായുള്ള തിരച്ചിൽ പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു.

അതേസമയം അപകടം നടന്നതിന് പിന്നാലെ ആംബുലൻസ് വിളിച്ചെങ്കിലും ആരും സഹായിക്കാനെത്തിയില്ലെന്ന് യുവതിയുടെ സഹോദരി പൂനം മാധ്യമങ്ങളോട് പറഞ്ഞു.

പത്ത് മിനിറ്റ് കാത്തുനിന്ന് ബസിലെ ജീവനക്കാർ തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതെന്നും സഹോദരി കൂട്ടിച്ചേർത്തു. കുടുംബത്തിൻറെ വാദങ്ങൾ ആശുപത്രി തള്ളി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts