ഈശ്വരപ്പയെ തണുപ്പിക്കാൻ അമിത് ഷാ 

ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പയുടെ മകൻ ബി.വൈ. രാഘവേന്ദ്രയ്ക്കെതിരെ വിമതസ്ഥാനാർഥിയായി ഉറച്ചുനില്‍ക്കുന്ന കെ.എസ്.ഈശ്വരപ്പയെ അനുനയിപ്പിക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത് ഷാ തന്നെ ഫോണില്‍ വിളിച്ചതായും മത്സരത്തില്‍ നിന്ന് പിൻമാറാൻ ആവശ്യപ്പെട്ടതായും ഈശ്വരപ്പ പറഞ്ഞു. മകൻ കെ.ഇ. കാന്തേഷിന് സീറ്റ് നിഷേധിച്ചതിനെത്തുടർന്നാണ് ഈശ്വരപ്പ ഇടഞ്ഞത്. ബി.എസ്. യെദ്യൂരപ്പയുടെ ഇടപെടലാണ് മകന് സീറ്റുനിഷേധിക്കാൻ കാരണമെന്നാണ് ഈശ്വരപ്പ കരുതുന്നത്. അതിനാലാണ് യെദ്യൂരപ്പയുടെ മകനെതിരെ സ്വതന്ത്രസ്ഥാനാർഥിയായി മത്സരിക്കാനൊരുങ്ങിയത്. പ്രചാരണത്തിനും തുടക്കമിട്ടു. വിജയേന്ദ്രയെ പാർട്ടി അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റിയാലേ താൻ മത്സരരംഗത്തു നിന്ന് പിൻമാറുകയുള്ളൂവെന്ന് ഈശ്വരപ്പ പറഞ്ഞു.

Read More

അമിത് ഷായെയും യോഗി ആദിത്യനാഥിനെയും വിലക്കണമെന്ന് കോൺഗ്രസ്‌

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും കർണാടക നിയമസഭാ പ്രചാരണത്തിൽ നിന്ന് വിലക്കണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. ന്യുനപക്ഷങ്ങൾക്കെതിരെ ഇരുവരും നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോൺഗ്രസ്‌ നേതാക്കൾ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വോട്ട് ലക്ഷ്യമിട്ട് ഇരുവരും വ്യാജവും വർഗീയപരവുമായ പരാമർശങ്ങളാണ് നടത്തിയതെന്നും ഇത് അനുവദിക്കരുതെന്നും നേതാക്കൾ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് റാലിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് പോലീസിൽ പരാതി നൽകിയിരുന്നു. പ്രകോപനപരമായ പ്രസ്താവനകൾ നടത്തുകയും ശത്രുതയും വെറുപ്പും പ്രചരിപ്പിക്കുകയും പ്രതിപക്ഷത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്തതായി ബംഗളൂരു ഹൈ…

Read More

‘ഇത്ര നിരാശ പാടില്ല’, അമിത് ഷായോട് കന്നഡ യുവാവിന്റെ വാക്കുകൾ

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നാൽ കലാപമുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷായുടെ പ്രസ്താവനയോട് രൂക്ഷമായി പ്രതികരിച്ച് യുവാവിന്റെ കുറിപ്പ്.  ശ്രീവത്സ എന്ന കന്നഡ യുവാവിന്റെ കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്. ‘നാണമില്ലേ അമിത് ഷാ, നിങ്ങൾ ഇത്ര നിരാശനാകാൻ പാടില്ല’എന്നാണ് ട്വിറ്ററിൽ പങ്കുവച്ച കുറിപ്പ് ആരംഭിക്കുന്നത്. ബി.ജെ.പി അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയത്തിലേക്കാണ് കൂപ്പുകുത്താനൊരുങ്ങുന്നത്. ഈ സമയം അമിത് ഷാ ആൾക്ക് ആകെ അറിയാവുന്ന ഒരു കാര്യമാണ്-വർഗീയ ധ്രുവീകരണം-ചെയ്തുകൊണ്ടിരിക്കുന്നത്. രാജ്യത്തിന്റെ ആഭ്യന്തരമന്ത്രി ഒരു ഉത്തരവാദിത്വവുമില്ലാതെ പറയുകയാണ് ഒരു സംസ്ഥാനം വർഗീയ കലാപങ്ങളിലേക്ക് പോകുമെന്ന്.…

Read More

മത അടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടന അനുവദിക്കുന്നില്ല ; അമിത് ഷാ

ബെംഗളൂരു: മതം അടിസ്ഥാനമാക്കിയുള്ള സംവരണം അനുവദിക്കുന്ന വ്യവസ്ഥകളൊന്നും ഭരണഘടനയില്‍ ഇല്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഇത്തരം ചട്ടങ്ങളൊന്നും നിലവിലില്ലെങ്കിലും ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നതിനായി കോണ്‍ഗ്രസ് മതാടിസ്ഥാനത്തിലുള്ള സംവരണം അനുവദിച്ചെന്നും ഷാ പറഞ്ഞു. കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലികള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്ലിം വിഭാഗത്തിന് മുന്‍ സര്‍ക്കാര്‍ അനുവദിച്ച നാല് ശതമാനം ഒബിസി സംവരണം എടുത്തുകളഞ്ഞ നടപടിയെയും ഷാ ന്യായീകരിച്ചു. പ്രീണനത്തിനായി നല്‍കിയ ഈ നാല് ശതമാനം സംവരണം റദ്ദാക്കി വൊക്കലിഗ, ലിംഗായത്ത് വിഭാഗങ്ങള്‍ക്ക് ബിജെപി നല്‍കി. മുസ്ലിം വിഭാഗത്തിനുള്ള സംവരണം ഭരണഘടനാവിരുദ്ധമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…

Read More

സംസ്ഥാനത്തെ അഴിമതിയിൽ നിന്ന് മുക്തമാക്കും, ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തിക്കും; അമിത് ഷാ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയിലും മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയിലും വിശ്വാസമർപ്പിക്കാൻ കർണ്ണാടകയിലെ ജനങ്ങളോട് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, അഞ്ച് വർഷത്തിനുള്ളിൽ സംസ്ഥാനത്തെ അഴിമതി മുക്തമാക്കി കർണാടകയെ ദക്ഷിണേന്ത്യയിൽ ഒന്നാം സ്ഥാനത്തെത്തിക്കുന്ന ഒരു സർക്കാരിനെ ബിജെപി നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഈ ജില്ലയിലെ കോൺഗ്രസ് ശക്തികേന്ദ്രമായ സന്ദൂരിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട്, എം മല്ലികാർജുൻ ഖാർഗെയുടെ നേതൃത്വത്തിലുള്ള സംഘടനയെയും ജനതാദൾ (എസ്) യെയും ജനങ്ങൾക്ക് നല്ലത് ചെയ്യാൻ കഴിയാത്ത രാജവംശ പാർട്ടികളെന്ന് വിശേഷിപ്പിച്ച് ഷാ രൂക്ഷമായി വിമർശിച്ചു. പ്രധാനമന്ത്രി…

Read More

കർണാടക ബിജെപിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടം ; അമിത് ഷാ

ബെംഗളൂരു: ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലേക്കുള്ള കവാടമാണ് കര്‍ണാടക സംസ്ഥാനമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിനെ ജെ.ഡി.എസുമായി സഖ്യമുണ്ടാക്കി നേരിടുമെന്ന അഭ്യൂഹങ്ങളെ അമിത് ഷാ തള്ളി. തെരഞ്ഞെടുപ്പിനെ ബി.ജെ.പി ഒറ്റക്ക് തന്നെ നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയെ ദക്ഷിണേന്ത്യയില്‍ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണേന്ത്യയില്‍ പാര്‍ട്ടി ശക്തിപ്പെടുത്തുകയെന്നത് ബി.ജെ.പി പ്രവര്‍ത്തകരുടെ പ്രതിജ്ഞയാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പാര്‍ട്ടിപ്രവര്‍ത്തകര്‍ ദക്ഷിണേന്ത്യയില്‍ ബി.ജെ.പിയെ ശക്തിപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read More

പുതിയ തന്ത്രങ്ങളുമായി അമിത് ഷാ കർണാടകയിലേക്ക് 

ബെംഗളൂരു: കർണാടകയിൽ അധികാരം നിലനിർത്താനുള്ള തീവ്ര ശ്രമത്തിലാണ് നിലവിൽ ബി ജെ പി. പാർട്ടി മുൻ അധ്യക്ഷൻ കൂടിയായ അമിത് ഷാ നേരിട്ടാണ് ബി ജെ പിക്ക് വേണ്ടി കർണാടകയിൽ തന്ത്രങ്ങൾ മെനയുന്നത്. 150 സീറ്റുകളാണ് ഇക്കുറി ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഭരണ വിരുദ്ധത മറികടക്കുന്നതോടൊപ്പം തന്നെ വിവിധ സമുദായങ്ങളുടെ പിന്തുണ ഉറപ്പാക്കാനുള്ള പദ്ധതികളാണ് ബി ജെ പി ഒരുക്കുന്നത്. അതിനിടെ ജെ ഡി എസ് കോട്ടയായ മൈസൂരു ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങളും ബി ജെ പി ആരംഭിച്ചു. പഴയ മൈസൂരു…

Read More

ജൂനിയർ എൻടിആർ ബിജെപിയിലേക്ക് ? അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തി

ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ നിന്ന് കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായി തെലുങ്ക് സൂപ്പർതാരവും എൻടിആറിന്റെ മകനുമായ ജൂനിയർ എൻടിആറിനെ സന്ദർശിക്കാൻ ബിജെപി നേതാവും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ എത്തി .തെലങ്കാനയിലെ സന്ദർശനത്തിനിടെയാണ് ജൂനിയർ എൻടിആറുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. തെലുങ്ക് സിനിമയുടെ രത്നമെന്നും വളരെ കഴിവുള്ള നടനെന്നും കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ താരത്തെ വിശേഷിപ്പിച്ചു. സമൂഹമാദ്ധ്യമത്തിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.അമിത് ഷായെ കണ്ടുമുട്ടിയതിൽ വളരെയധികം സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ജൂനിയർ എൻ ടി ആർ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ഇന്നലെ…

Read More

25 വർഷത്തിനുള്ളിൽ ഇന്ത്യ ആഗോള ശക്തിയാകും ; അമിത് ഷാ 

ബെംഗളൂരു: അടുത്ത 25 വർഷത്തിനുള്ളിൽ ഇന്ത്യയെ വിജ്ഞാനാധിഷ്ഠിത സൂപ്പര്‍ പവര്‍ ആക്കുകയെന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബെംഗളൂരുവിലെ നൃപതുംഗ സര്‍വ്വകലാശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് ആദ്യമായി എന്‍ഇപി പാഠ്യപദ്ധതി സ്വീകരിച്ചതിന് കര്‍ണാടക സര്‍ക്കാരിനെ ചടങ്ങിൽ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു ഇന്ത്യയെ ആഗോള ശക്തിയാക്കി മാറ്റുക, യുവാക്കള്‍ക്ക് ശോഭനമായ ഭാവി നല്‍കുക എന്നിവയാണ് സര്‍ക്കാരിന്റെ മുന്‍ഗണനകള്‍. ഈ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിനാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം (എന്‍ഇപി) രൂപപ്പെടുത്തിയതെന്നും അമിത്ഷാ…

Read More

കർണാടക മുഖ്യമന്ത്രിയെ മാറ്റില്ല; ബസവരാജ്‌ ബൊമ്മെക്ക് ഉറപ്പ് നൽകി അമിത് ഷാ

ബെംഗളൂരു : നേതൃമാറ്റത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ചെവികൊടുക്കാതെ തുടരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആവശ്യപ്പെട്ടതോടെ കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈക്ക് ചൊവ്വാഴ്ച വലിയ ഉത്തേജനം ലഭിച്ചതായി ബൊമ്മായിയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചു. തന്റെ നേതൃത്വത്തിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കർണാടകയിൽ കാവൽ മാറ്റുന്ന കാര്യമില്ലെന്നും ഷാ ബൊമ്മൈയിക്ക് ഉറപ്പ് നൽകിയതായും വൃത്തങ്ങൾ കൂട്ടിച്ചേർത്തു. “ആളുകൾ സംസാരിക്കുന്ന നേതൃമാറ്റത്തെക്കുറിച്ച് വിഷമിക്കരുതെന്ന് അമിത് ഷാ മുഖ്യമന്ത്രിക്ക് വ്യക്തമായ നിർദ്ദേശം നൽകിയിട്ടുണ്ട്. വികസനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഷാ അദ്ദേഹത്തോട് പറഞ്ഞു. ഞങ്ങൾ തിരഞ്ഞെടുപ്പിൽ മത്സരിക്കും, അതുവഴി…

Read More
Click Here to Follow Us